Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]
ഒരു ചെറുചിരി മുഖത്തു പടർന്നു. അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാണ് ജീവിക്കുന്നത്, ആർക്കു വേണ്ടിയാണു ജീവിക്കുന്നതു. മരണം ഒരുതരത്തിൽ എന്റെ രക്ഷപെടലാണ്.
കോളേജ് ഗെയ്റ്റ്നു അരികിൽ പരുക്കൻ റോഡിൽ മുട്ടുകുത്തി നിന്നുകൊണ്ട്, ഞാൻ എൻറെ മരണത്തെ സധൈര്യം അഭിവന്ദനം ചെയ്തു.
പിള്ളേര് വിചാരിച്ചു കാണണം ഞാൻ വിണ്ണൈത്താണ്ടി വരുവായയിലെ ചിമ്പു കളിയ്ക്കാൻ മുട്ട്കുത്തി നിൽപ്പാണെന്നു.
പെട്ടന്ന് എനിക്കെതിരെ നിർത്തിയ ഓട്ടോയിൽ നിന്ന് മീനാക്ഷി ചാടിയിറങ്ങി, ബോധം മറഞ്ഞു തല മണ്ണിലിടിക്കുന്നതിനു മുൻപ് ഞാൻ കാണുന്നത് അലറിക്കരഞ്ഞുകൊണ്ടു എനിക്ക് നേരെ ഇൻഹേലറും പിടിച്ചുകൊണ്ട് ഓടി വരുന്ന മീനാക്ഷിയെ ആണ്.
സ്റ്റെല്ല മേരീസ് ലെ ആരും കൊതിച്ചു പോകുന്ന സ്വപ്നസുന്ദരിയായ മീനാക്ഷി മിസ്സ്, ഒരു കീറിയ ജീൻസ് മിനിട്രൗസറിലും അയഞ്ഞ ബനിയനിലും കൂടുതൽ മനോഹാരിണിയായി ഓടിവരുന്നത് കണ്ട് കോളേജ് പിള്ളേരെല്ലാം, പകച്ചു കൊണ്ട് നോക്കിനിന്നു. അവളൊരു അൾട്രാ മോഡേൺ ഹോളിവുഡ് നായികയെപോലെ, ഇന്ദ്രനെപോലും മോഹിപ്പിക്കുന്ന ഉടലഴകിൽ ആരെയും ശ്രദ്ധിക്കാതെ എനിക്കുനേരെ ഓടിയണഞ്ഞു.
ദൈവത്തിനു പോലും വേണ്ടാത്ത എനിക്ക് വേണ്ടി ഇവളെന്തിന് കരയുന്നു….
മീനാക്ഷി…… എന്റെ മാത്രം മീനാക്ഷി…..
************************
💬 Comments
View all comments