0%

Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]

Author : നരഭോജി Read All Parts 6.1K

അരിഞ്ഞു വച്ചിരുന്ന സവാളയും, പച്ചമുളകും, കറിവേപ്പിലയും വെളിച്ചെണ്ണയിൽ വാട്ടി, ഉപ്പും, ചുവന്ന മുളകും, കുറച്ചു മസാലയും, കണ്ടുപിടിച്ചതിൽ ഇട്ട്, വാടി വന്ന കൂട്ട് അടിച്ചു വച്ചിരുന്ന മുട്ടയിൽ ചേർത്തിളക്കി, പച്ചമുളകും ഉള്ളിയും പിന്നെയും ചേർത്തടിച്ചു ഓംലറ്റ് ആക്കി, കുരുമുളക് മേലെ വിതറി അയാളെ നിർബന്ധിച്ചു തീറ്റിച്ചു കൊണ്ട് ടോണി ഉറക്കെ പറഞ്ഞു.

: ഇങ്ങനാട കുണ്ണേ ഓംലറ്റ് ഉണ്ടാക്കണ്ടെ !!….

ഞങ്ങളും എന്തൊക്കെയോ വലിച്ചുവാരിതിന്നു, മീനാക്ഷിക്കുള്ള ബ്രഡ് ഓംലെറ്റും ഉണ്ടാക്കിയെടുത്ത് ഹോസ്റ്റലിലേക്ക് വിട്ടു.

ഞാൻ കാല് എടുത്തു വച്ചതു കുട്ടികൾക്ക് കാല് വയ്ക്കാവുന്ന പോലെ എൻഫീൽഡിന്റെ മധ്യത്തിൽ അവൻ ഉറപ്പിച്ച ഒരു വടിയിലാണ്, ഞാൻ താഴെക്കു നോക്കി അവനോടു ചോദിച്ചു,

“നീ എന്തിനാണ് ഈ നെഞ്ചാക്കു മടക്കി സ്റ്റാൻഡ് പോലെ വച്ചിരിക്കുന്നത്?”

ടോണി തായ് ക്കോണ്ടോ സ്റ്റേറ്റ് ലെവൽ പ്ലയെർ ആയിരുന്നു കോളേജിൽ പഠിക്കണ കാലത്തു. നെഞ്ചാക്കിൽ അവൻ അഗ്രഗണ്യൻ ആയിരുന്നു. അവൻ അന്ന് ഉണ്ടാക്കിയ തല്ലിനു കയ്യും കണക്കും ഇല്ല.

അതിന് ഉത്തരം പറയാൻ ഉള്ള സ്ഥിതിയിൽ ആയിരുന്നില്ല അവനും കേൾക്കാൻ ഉള്ള ബോധത്തിൽ ആയിരുന്നില്ല ഞാനും എങ്കിലും വെറുതെ ഞാൻ അത് ചോദിച്ചു .

ഒരുപക്ഷെ ആസാം ബോർഡറുകളിലും മറ്റും ഒറ്റയ്ക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോൾ, സ്വയരക്ഷക്ക് വച്ചതാവും.

******************

ടോണിടെ മുതുകിൽ ചവിട്ടിയാണ് കയറിയത്. എങ്ങനെ കയറീന്നോ എങ്ങനെ അവിടെ എത്തീന്നൊ അറിയില്ല, എത്തി, ജനാലക്കൽ എത്തി മുകളിലേക്ക് നോക്കി ഇളിച്ചു, അവൾ കൈകെട്ടി ദേഷ്യത്തിൽ നോക്കി നിൽപ്പുണ്ട്. ബ്രെഡ്ഓംലറ്റ് ജനൽപടിയിൽ വച്ച്, അവളെ നോക്കി കൈ പുറകിൽകെട്ടി ഒരിക്കൽ കൂടി ഇളിച്ചു. അപ്പോഴാണ്

💬 Comments

View all comments