0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.5K

നടന്നകലുന്ന അരവിന്ദനെ അവസാനമായി ഒരുവട്ടം കൂടി നോക്കി. ഒരുതുള്ളി കണ്ണുനീർ ആ ചുവന്ന കവിളിണകളിൽ കൂടി ഒഴുകിയിറങ്ങി, ആ കുഞ്ഞു നുണക്കുഴികളിലൊന്നിൽ വന്നു നിറഞ്ഞു. ശരിയാണ് ആദ്യ പ്രണയം ആർക്കും മറക്കാൻ കഴിയില്ല.

****************

അന്നത്തെ പണിയൊക്കെ ഒരു തരത്തിൽ സൈഡ് ആക്കി, ഇറങ്ങിയപ്പോൾ 6 മണി. വീട്ടി പോയി കട്ടിലിൽ വീണ് ഒന്ന് കണ്ണടച്ചു. കണ്ണു തുറന്നപ്പോൾ സമയം 10:15. അവളെന്തെങ്കിലും കഴിച്ചിട്ടുണ്ടാകുമോ.വേണ്ടം ഇന്നിനി പോകണ്ട എന്ന് വച്ചു. പക്ഷെ എന്ത് ചെയ്യാം, 10:30 ന് ഞാൻ അരിപ്പൊടിയും ശർക്കരയും അന്വേഷിച്ച് അടുക്കളയിലെത്തി. പിന്നെയും കുറച്ച് നേരം റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നേരെ ചെന്ന് എടുത്ത് വച്ച വറുത്ത അരിപ്പൊടിയെടുത്ത് ചൂടുവെള്ളം ചേർത്ത് കുഴച്ച് വച്ച്. കുറച്ച് നെയ്യ് എടുത്ത് കയ്യിൽ പുരട്ടി അത് ഒന്നു കൂടി കുഴച്ചെടുത്ത് മയപ്പെടാൻ വച്ചു. ഞാൻ ഇത് വേണോ വേണ്ടയോ എന്ന തീരുമാനത്തിൽ പോലും എത്തിയിരുന്നില്ല. എങ്കിലും എൻ്റെ തലതെറിച്ച ശരീരം അക്ഷീണം പണി തുടങ്ങി.

നല്ല കറുത്ത ഉണ്ടശർക്കരയെടുത്ത് ഉടച്ച് പാത്രത്തിലിട്ട് വെള്ളം ചേർത്ത് കുറുക്കിയെടുത്തു. ചെരുകിയ ഇളംനാളികേരം  കുറുക്കിയ കടുംശർക്കരയിലിട്ട് വിളയിച്ച്, അണ്ടിപരിപ്പ് നെയ്യിൽ വാട്ടി അതിന് മുകളിൽ താളിച്ച് ഇളക്കി മാറ്റി വച്ചു. ഓടിപ്പോയി കിഴക്ക് ബാൽക്കണിയിൽ നിന്ന് ശെൽവ അണ്ണൻ മക്കളെ പോലെ നോക്കുന്ന വാഴയിൽ, ഇല അധികം ഉണ്ടോന്ന് നോക്കി. വേണ്ട കുറവാണ്. ഇനിയും ആവശ്യം വരും. ഞാൻ അട വേണ്ടെന്നു വച്ചു. മയപ്പെടുത്തിയ മാവെടുത്ത് ഉള്ളംകയ്യിൽ വച്ച് പരത്തി അതിനുള്ളിൽ നല്ല കുറുകിയ ശർക്കരനീരൊലിക്കുന്ന നാളികേര മിശ്രിതം നിറച്ച്

💬 Comments

View all comments