0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.5K

ഇരുഭാഗവും ബന്ധിപ്പിച്ച് ഉരുട്ടി ബോളാക്കിയെടുത്തു. അങ്ങനെ ഒരു ആറേഴ് എണ്ണം നിസ്സാരസമയത്തിൽ ഞാൻ ഉരുട്ടിയെടുത്തു. അതെല്ലാം ഇഡലി ചെമ്പിൽ നിരത്തി ആവിയിൽ വേകിച്ചെടുത്തു. ഞാൻ അതെക്കെ പുറത്തെടുത്തു വാട്ടിയ വാഴയിലയിൽ പൊതിയാനായി നിരത്തി. ഞാൻ മുമ്പിലിരിക്കുന്ന ആവി പറക്കുന്ന ആ സുന്ദരകുട്ടനെ നോക്കി. തൊട്ടാൽ ശർക്കര തെറിക്കുന്ന നല്ല സൊയമ്പൻ “കൊഴുക്കട്ട” അരിപ്പൊടിക്ക് പുറത്തേക്ക് പോലും ശർക്കരയുടെ ആ ലഹരിപ്പിടിപ്പിക്കുന്ന കടുംനിറം തെളിഞ്ഞ് കാണുന്നുണ്ട്. രുചിയുടെ ആ ഗോളകങ്ങൾ പൊതിയുമ്പോൾ ഞാൻ വെറുതേ ആലോചിച്ചു ‘പാചകം ഒരു കടലാണെങ്കിൽ ഞാൻ അതിലൊരു കുഞ്ഞു കൊമ്പൻ സ്രാവ് തന്നെ’.

അതെല്ലാം പൊതിഞ്ഞെടുത്ത് വാച്ച്മാൻചേട്ടൻ്റെ കയ്യിൽ നിന്ന് സൈക്കിളും വാങ്ങി ഞാൻ ഗണേശപുരത്തേക്ക് വച്ചു പിടിച്ചു. സമയം 11:45, അവളുറങ്ങിക്കാണും എങ്കിലും എൻ്റെ ഒരു സമാധാനത്തിന് ഞാൻ അത്രടം വരെ പോകാൻ വച്ചു.

തെങ്ങോലകൾക്കിടയിൽ കൂടി എന്നെ എത്തിനോക്കുന്ന പൂനിലാവും, ഇടക്കിടെ ആശ്വാസമായി വീശുന്ന തണുത്ത ഇളങ്കാറ്റും, നിറഞ്ഞ ഈ സുന്ദരരാത്രിയും, അതിനെല്ലാമൊപ്പം അമ്പിളിവട്ടമുള്ള കൊഴുക്കട്ടയും പൊതിഞ്ഞ് പ്രണയിനിക്ക് സമ്മാനിക്കാൻ പഴയൊരു സൈക്കിളിൽ പോയികൊണ്ടിരിക്കുന്ന ഞാനും. ഒരുപാട് വർഷങ്ങൾ പിന്നോട്ട് പോയി ഇരുപതാം നൂറ്റാണ്ടിൻ്റെ പകുതിയിലെന്നോ ഒരു ദശകങ്ങളിൽ ഞാൻ ചെന്നെത്തി നിൽക്കുന്നത് പോലെ എനിക്ക് തോന്നി .

ആധുനികയുടെ കറപറ്റികളങ്കപ്പെടാത്ത നിഷ്കളങ്ക പ്രണയവുമായി, മട്ടുപ്പാവിൽ കാത്തിരിക്കുന്ന അപ്സരകന്യകയായ എൻ്റെ പ്രിയകാമിനിയുടെ പുളകം കൊള്ളിക്കുന്ന ഓർമ്മകളിൽ, ഞാൻ സൈക്കിൾ ആഞ്ഞ് ചവിട്ടി. ഇതെല്ലാം യഥാർത്ഥ്യത്തിൽ നിന്നും ഒരുപാടു മൈലുകൾ അകലെ തന്നെ ആയിരുന്നു. അവൾക്ക് എന്നോടുള്ള മനോഭാവം എന്തെന്ന് പോലും എനിക്കറിയില്ല. പ്രണയം ഈ കഥയിൽ എന്നിൽ മാത്രം ഒതുങ്ങി

💬 Comments

View all comments