0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.5K

അദ്ദേഹം അത്ഭുതത്തോടെ നിരീക്ഷിച്ചു, എല്ലാതിനെ പറ്റിയും കഥകൾ പറഞ്ഞ് വിവരിച്ചു കൊണ്ടിരുന്നു. അദ്ദേഹം ഓർമ്മകളിൽ ഒഴുകി നടക്കുകയായിരുന്നു. ആദ്യപ്രണയിനിയുടെ ചിത്രം കണ്ടതും ആ വൃദ്ധൻ വിതുമ്പിപ്പോയി.

“അവൾ അറുപതാം വയസ്സിലും ഇത്രയേറെ തന്നെ സുന്ദരിയായിരുന്നു. ആരു കണ്ടാലും  ഒറ്റനോട്ടത്തിൽ തന്നെ പ്രണയിച്ച് പോകുമായിരുന്നു.” അദ്ദേഹം ഭൂതകാലത്തിലെങ്ങോ ഇഹലോകവാസം വെടിഞ്ഞ തൻ്റെ ആദ്യവും അതിരുമായ പ്രണയിനി, പ്രിയപത്നിയുടെ സ്മൃതിയിൽ മിഴികോണിൽ പടർന്ന നനവൊപ്പി.

“ആദ്യ പ്രണയിനിയെ സ്വന്തമാക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല, അതിന് കഴിയുന്നവർ അത്രയേറെ ഭാഗ്യവാൻമാരാണെന്ന് ഞാൻ നിസ്സംശയം പറയും, ഞാൻ ഒരു ഭാഗ്യവാനായിരുന്നു”

അദ്ദേഹത്തിൻ്റെ  വാക്കുകളിൽ ശ്രദ്ധിച്ചിരുന്ന ഞാൻ ഒരുവേള മീനാക്ഷിയെ നോക്കിപ്പോയി. ഞങ്ങൾക്കിടയിൽ അവശേഷിച്ചിരുന്ന ശ്യൂന്യതയിൽ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി.

‘ഞാൻ ഏറ്റവും വലിയ നിർഭാഗ്യവാനും!!’

ആകസ്മികമെന്ന് തന്നെ പറയട്ടെ മീനാക്ഷിയുടെ മനസ്സിലും ആ ഒരു നിമിഷം കടന്നുപോയ ചിന്ത മറ്റൊന്നായിരുന്നില്ല, ‘അവൾ ആയിരിക്കും, ഈ ലോകത്ത് ഏറ്റവും നിർഭാഗ്യവതി’ എന്ന് തന്നെയായിരുന്നു.

സർവ്വവിധ വികാരതലങ്ങളിലൂടെയും ആ അഭിമുഖം കടന്നുപോയി പരിസമാപ്തിയിലെത്തിച്ചേർന്നു. കണ്ടിരുന്നവരെല്ലാം തന്നെ വികാരവിവശരായിരുന്നു, പലരും കണ്ണുനീരൊപ്പുന്നുണ്ട്. മീനാക്ഷിയുടെ വിഴികളും നിറഞ്ഞിരിക്കുന്നു. അദ്ദേഹത്തിൻ്റെ മക്കൾക്ക് അനന്ദത്തിൻ്റെ പാരമ്യത്തിൽ എങ്ങനെ എന്നോട് നന്ദി പറയും എന്ന അവസ്ഥയിൽ ആയിരുന്നു. അവരുടെ അച്ഛൻ ഇത്രയേറെ സംസാരിച്ച്,  സന്തോഷവാനായി, യുവത്വത്തിൻ്റെ ഉൻമേഷത്തോടെ, അവർ ആദ്യമായി കാണുകയായിരുന്നു. അതിൽപരം എന്താണ് മക്കളെന്ന നിലയിൽ ഒരാൾക്ക് നേടാൻ ഉള്ളത്. ഞാൻ വെറുതെ എൻ്റെ അച്ഛനെ ഓർത്തു പോയി.

ഒരുപാട് നേരം നീണ്ട അഭിമുഖത്തിന് ശേഷം അദ്ദേഹം എന്നെ ഇറുക്കി കെട്ടിപുണർന്നു. ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

“ അഭിമുഖമാണെന്ന് ഒട്ടും തോന്നീല്ല്യ, പഴേയൊരു

💬 Comments

View all comments