Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]
സ്നേഹിതനെ ഒരുപാട് നാളുകൾക്ക് ശേഷം കണ്ട്മുട്ടി, അങ്ങനെയേ തോന്നിയുള്ളൂ. ഇനിയും വരണം സമയം കിട്ടുമ്പോഴെല്ലാം, എനിക്കത് ഒരു പാട് സന്തോഷമാകും” അദ്ദേഹം വികാരാധീനനായി.
എനിക്കതെല്ലാം കേട്ട് വിഷമം തോന്നി തുടങ്ങിയിരുന്നു. ഒരു അഭിമുഖത്തിന് ശേഷം ഇത്ര ആത്മാർത്ഥമായി വാക്കുകൾ കൊണ്ട് ഒരാൾ ഇത്രയേറെ എൻ്റെ മനസ്സിനെ സ്വാധീനിക്കുന്നത് ആദ്യമായിട്ടായിരുന്നു.
“ഞാൻ ഇനിയും വരും, ഇടയ്ക്ക് വിളിക്കുകയും ചെയ്യും, എനിക്കിനിയും സാറിനോട് സംസാരിച്ചിരിക്കണം.” അദ്ദേഹം അതുകേട്ട് നിറഞ്ഞ് പുഞ്ചിരിച്ചു.
തിരിഞ്ഞ് നോക്കുമ്പോൾ കരച്ചിലിൻ്റെ വക്കിൽ നിൽക്കുന്ന മീനാക്ഷിയേ കണ്ടു. ഞാൻ അവളെ അടുത്തേക്ക് വിളിച്ചു. അവളൊന്ന് പരുങ്ങി, എന്നിട്ട് അടുത്ത് വന്നു.
“ ഇത് മീനാക്ഷി, എൻ്റെ ഭാര്യയാണ്. സാറിൻ്റെ വലിയൊരു ആരാധികയാണ് എല്ലാ പടങ്ങളും ഒരുപാട് വട്ടം കണ്ടിട്ടുണ്ട്. ദിൽബരിൻ്റെ ഇൻ്റർവ്യൂ എല്ലാം സാറിൻ്റെ ഇൻ്റർവ്യൂന്ന് ശേഷം മാത്രം മതീന്ന് പറഞ്ഞ് ഇവളാണ് എന്നെയിന്നിങ്ങോട്ട് കൊണ്ട് വന്നത്.” ഭാര്യയെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു വന്നു.
അവൾക്ക് ത്യാഗരാജൻസാറിനെ പരിചയപ്പെടാൻ പറ്റിയത് വളരെ സന്തോഷമായി.
അദ്ദേഹം അവളോട് വാത്സല്യത്തോടെ കവിളിൽ തട്ടി വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു.
മക്കളിൽ പലരും എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവർക്ക് അറിയാവുന്ന അച്ഛൻ ഒരുപാട് നാളുകളായി ചിരിക്കാറില്ലായിരുന്നു. ആ മുറിയും പുസ്തകങ്ങളും മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ ലോകം. അദ്ദേഹത്തിനിനുണ്ടായ മാറ്റം അവരെ അത്ഭുതപ്പെടുത്തിയിരുന്നു. എനിക്കും മനസ്സിൽ വളരെ ആഴത്തിൽ പതിഞ്ഞ ഒരു ഇൻ്റർവ്യൂ ആയി മാറിയിരുന്നു ഇന്നത്തെ ഇൻ്റർവ്യൂ. മീനാക്ഷി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇന്നിവിടെ വന്നത്. എൻ്റെ എല്ലാ സന്തോഷത്തിൻ്റെയും തുടക്കം അവളാണ്. എനിക്ക് അങ്ങനെയാണ് മനസ്സിൽ തോന്നിയത്. ഞാൻ
💬 Comments
View all comments