Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]
ഇളംവയലറ്റ് കോട്ടൻ സാരിയിൽ സുന്ദരിയായി നിലകൊണ്ടിരുന്ന അവളെ ചേർത്ത് പിടിച്ചു. അവിടെ നിന്നും നടന്നു. എൻ്റെ മനസ്സ് വായിച്ചിട്ടെന്നപോലെ, അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ഇന്നത്തെ ദിവസം അവൾക്കും മറക്കാൻ പറ്റാത്ത ഒന്നാണെന്നു എനിക്കുറപ്പായിരുന്നു. അവളെൻ്റെ തോളിൽ ചാരി നടന്നു. പുറത്തേക്കിറങ്ങി ആരും കാണാതെ, ഞാൻ അവളുടെ കവിളിൽ നുണക്കുഴിയിൽ അമർത്തി ചുംബിച്ചു. അവളുടെ താമരപൂവൊത്ത കപോലങ്ങൾ വീണ്ടും ചുവന്നു തുടുത്തു. ഞാൻ നോക്കി നിൽക്കെ മൂക്കിൻ തുമ്പിലേക്ക് പോലും രക്തമിരച്ചു കയറി ചുവന്ന് മാതളപ്പൂവിൻ്റെ നിറമായി.
പ്രഥമദൃഷ്ടിയിൽ ഉണ്ടാകുന്നതാണോ പ്രണയം!!! അല്ലേയല്ല എന്നതാണ് ഉത്തരം…..
അത് മനോഹരമായ ലക്ഷോപലക്ഷം നിമിഷങ്ങളുടെ സംഗമമാണ്. പുറമേയുള്ളവർക്ക് അത് ഒരുപക്ഷെ നിസ്സാരമായി തോന്നാം.
ലോകത്ത് ഏറ്റവും മാരകമായവയെല്ലാം നിസ്സാരമായവയാണെന്ന് കേട്ടിട്ടില്ലെ.
നിസ്സാരമായ ചിത്രശലഭത്തിൻ്റെ ചിറകടിയിൽ നിന്നുണ്ടാവുന്ന ചെറിയ മർദ്ദവ്യതിയാനം, മറ്റൊരിടത്ത് ഭീകരമായ ചക്രവാതങ്ങൾ പോലുള്ള പ്രകൃതിക്ഷോഭങ്ങൾക്ക് വരെ കാരണമാകുമെന്ന് നിങ്ങൾ കേട്ടിട്ടില്ലെ.
അതെ, ഇതും അതുപോലൊരു വിശ്വവിഖ്യാദ്ധമായ ‘ബട്ടർഫ്ലൈ ഇഫക്ട്’ ആണ്.
****************
പറഞ്ഞിരിക്കലെ രാത്രിയായി, ഞങ്ങൾ ചെന്നൈ നഗരത്തിൻ്റെ തനതായരുചികൾ പലതും മാറിമാറിരുചിച്ചു കൊണ്ട് മുന്നേറുകയായിരുന്നു..
രാത്രി എല്ലാത്തിനും ഇരട്ടി വർണ്ണാഭതോന്നിച്ചു. എല്ലാവരുടെയും മുഖത്ത് സന്തോഷം. ദിനരാത്രം അദ്ധ്വാനിച്ച ഒരാളുടെ മുഖത്ത് ചിരിയുണ്ടാകാൻ സാധ്യത കുറവാണ്. എങ്കിലും ഒരു തമിഴൻ്റെ മുഖത്ത് അതുണ്ടായിരിക്കും. ലോകത്ത് മറ്റൊരിടത്തും നമുക്കത് കാണാൻ ബുദ്ധിമുട്ടാണ്.
അദ്ധ്വാനികുന്നവരുടെ നഗരം. നിഷ്കളങ്കമായി മനസ്സു തുറന്ന് ചിരിക്കുന്നവരുടെ നഗരം. ഞങ്ങൾ അതിനിടയിൽ കൂടി കവാത്ത് തുടർന്നു.
“ ഇങ്ങനെ നടന്ന മതിയോ, ഹോസ്റ്റലിൽ കയറണ്ടെ ?”
“ആം” അവൾ കയ്യിലിരുന്ന ആവിയിൽ വേവിച്ചെടുത്ത കടല അലക്ഷ്യമായി വായിലേക്ക്
💬 Comments
View all comments