0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.5K

എറിയുന്നതിനിടയിൽ, ഒട്ടും ആത്മാർഥതയില്ലാതെ മൂളി.

“ പോകാം പക്ഷെ ഒരു കാര്യം ണ്ട്.” ഞാൻ സംശയത്തിൽ അവളെ നോക്കി.

“ന്നെ സൈക്കിളി കൊണ്ടോണം”

ഞാൻ അവളെ നോക്കി ചിരിച്ചു. ഇന്നലെ ഞാൻ അതിൽ വന്നപ്പൊ  തോന്നിയ ആഗ്രഹം ആവും, ഇപ്പൊഴാണ് പറയണത്.

ൻ്റെ മീനാക്ഷിക്കൊച്ച് അവക്കത്ര ഇഷ്ടം ഇള്ളോരുടെ അടുത്ത് മാത്രേ അവളുടെ മോഹങ്ങളുടെ കെട്ടഴിക്കൂ എന്നെനിക്ക് നല്ലപോലെ അറിയാവുന്നത് കൊണ്ട് ഞാൻ മറുത്തൊന്നും പറഞ്ഞില്ല. ആ കുഞ്ഞു കുഞ്ഞ് മോഹങ്ങൾക്കപ്പുറം എനിക്ക് വേറെന്ത് സന്തോഷമാണുള്ളത്. ഞാൻ അവളുടെ കരിങ്കൂവളം പൂത്തപോലുള്ള കണ്ണുകളിലേക്ക് നോക്കി. അത് മനോഹരമായി ആശ്ചര്യത്തിൽ തുറന്നടയുന്നു. അവിടെ എനിക്ക് കാണാൻ കഴിഞ്ഞത്, ആദ്യമായി അവളുടെ മോഹങ്ങൾ കേൾക്കാനും, അതിനു കൂട്ടുനിൽക്കാനും ഒരാളെ കിട്ടിയ സന്തോഷമായിരുന്നു. ശരിക്കും ഇവളോട് ഇതുവരെയാരും ഇത്രസ്നേഹം കാണിച്ചിട്ടില്ലെ…!!

ഇവളുടെ ഭാവങ്ങളിൽ സ്നേഹം പോലും ഒരു പുതുമയാണ്.

*************

തിരക്കൊഴിഞ്ഞ വിജനമായ വീഥികളിലൂടെ ഞങ്ങളെയും വഹിച്ച് കൊണ്ട് സൈക്കിൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. മുൻവശത്ത് ഇരിക്കുന്ന മീനാക്ഷി, എൻ്റെ നെഞ്ചിൽ ചാരിയിരുന്ന് പൂർണ്ണ ചന്ദ്രനെ നോക്കി. മുഴുവൻ വലിപ്പത്തിലെത്തിയ ചന്ദ്രൻ ‘റെഡ് മൂൺ’ എന്ന് സായിപ്പ് വിളിക്കുന്ന രക്തവർണ്ണ നിറത്തിൽ സാധാരണയിലും ഏറെപെരുത്ത മുഴുമതി അത് നിറഞ്ഞ് നിൽക്കുന്നു. മാർഗ്ഗഴിമാസം ആണ് സ്ത്രീകളിലെല്ലാം പാർവ്വതിയുണരുന്ന മാസം, പോരാത്തതിന് പൗർണ്ണമിയും.  ഇടവഴികളിൽ ഇല്ലിക്കാടുകളിൽ, വിരിഞ്ഞ് നിൽക്കുന്ന കാട്ടുമല്ലികളിലെല്ലാം പ്രണയം മണക്കുന്നു. കാച്ചെണ്ണയില്ലെങ്കിലും, കന്മദമില്ലെങ്കിലും മീനാക്ഷിയുടെ കേശഭാരത്തിന് മർത്യനെ മയക്കുന്ന പരിമളമാണ്. അവൾ രാത്രിയുടെ സർപ്പസൗന്ദര്യവും ആസ്വദിച്ചുകൊണ്ട് നിശബ്ദമായി അവളുടെ കയ്യിലിരിപ്പുള്ള കടലയെ നിർദാക്ഷിണ്യം ആക്രമിച്ച് കൊണ്ടിരിക്കുന്നു.

“പാ….തിരാവായില്ല പൗർണ്ണമി കന്യയ്ക്ക്

പതിനേഴോ പതിനെട്ടോ

💬 Comments

View all comments