0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.5K

പ്രായം

മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി

പാവാട മാറ്റിയ പ്രായം….”

അവള് സംസാരിക്കാതെ കണ്ടപ്പോൾ ഞാൻ വെറുതെ മൂളി. അവൾ ആദ്യത്തെ വരികൾ ശ്രദ്ധിച്ചിരുന്നു, ഞാൻ ഇനിയും അടുത്ത വരികൂടി പാടി കുളമാക്കും എന്ന് തോന്നിയപ്പോൾ എൻ്റെ വായിൽ അവളുടെ കൈയിലിരുന്ന കടല തട്ടിതന്നു. എന്നിട്ട് മധുരമായി തന്നെ എനിക്ക് അത് പാടി തന്നു. അവള് വലിയ പാട്ടുകാരി ഒന്നുമല്ല, എങ്കിലും അതവളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരു ഇമ്പമുണ്ടായിരുന്നു. രാത്രിയുടെ രാഗംപോലെ മധുരവും നിർമ്മലവുമായ ശബ്ദം.

“പാതിരാവായില്ല പൗർണ്ണമി കന്യയ്ക്ക്

പതിനേഴോ പതിനെട്ടോ പ്രായം…

മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി

പാവാട മാറ്റിയ പ്രായം…

താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള

താമരപ്പൂവെന്നു ചൂടി….”

അതിൽ ലയിച്ചിരുന്നിരുന്ന എനിക്ക് പെട്ടെന്ന് മനസ്സിലേടിയ കഥയിൽ ചിരിപൊട്ടി. അവൾ തിരിഞ്ഞ് എന്നെ നോക്കി. പുരികം വളച്ചു പൊന്തിച്ച് ചോദിച്ചു.

“അത്രക്ക് മേശാണോ ൻ്റെ ശബ്ദം”

“ഏയ്,  എന്ത് രസാ മീനാക്ഷി, നിൻ്റെ ശബ്ദത്തിൽ അത് കേൾക്കാൻ, അപ്പൊ എനിക്ക് പഴയ ഒരു തമിഴ് നാടോടി കഥ ഓർമ്മ വന്നതല്ലെ, അതിൽ ഇതുപോലെ രണ്ട് കഥാപാത്രങ്ങളുണ്ട്.”

മീനാക്ഷി കഥ കേൾക്കാൻ തയ്യാറായി തിരിഞ്ഞിരുന്നു.

“പണ്ട്   മധുരക്കടുത്ത് ഒരു കൊച്ചു ഗ്രാമത്തിൽ, മുനിയാണ്ടിയെന്നു പേരുള്ള ഒരു കണവനും, അയാളുടെ ഭാര്യ മുത്തുലക്ഷ്മിയും ജീവിച്ചിരുന്നു. മുനിയാണ്ടി കൊറേ കള്ളൊക്കെ കുടിക്കുമെങ്കിലും മുത്തുലക്ഷ്മിയെ വലിയ കാര്യം ആയിരുന്നു. ജീവനായിരുന്നു. എല്ലാ വെള്ളിയാഴ്ചയും അവളെ അവൾക്കിഷ്ടമുള്ള തലൈവർ എം.ജി.ആറിൻ്റെ സിനിമ കൊണ്ട് പോയി കാണിക്കുമായിരുന്നു. മുത്തുലക്ഷ്മി അധികം പുറത്തൊന്നും പോകാത്തതുകൊണ്ടു അവൾക്കത് ഭയങ്കര സന്തോഷം ഉള്ള കാര്യം ആയിരുന്നു.

💬 Comments

View all comments