Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]
വലിച്ച് നെഞ്ച് മറച്ചുകൊണ്ട് ഞാൻ ഇടംവശത്തു നിൽക്കുന്നയാളെ നോക്കി. അവൻ ഡിഫിബ്രിലേറ്ററിൽ ജെൽ ഇട്ട് ഉരക്കുക്കുക ആയിരുന്നു. ഏതോ കാർന്നവൻമാരുടെ പുണ്യം കൊണ്ട് ഞാൻ ഇപ്പോൾ എഴുന്നേറ്റു, ഇല്ലെങ്കി അവൻ അതും വച്ച് എൻ്റെ നെഞ്ചിൽ പൊങ്കാലയിട്ടേനെ, ആണ്ടവാ…., അതു ചെയ്യാൻ പറ്റാത്ത വിഷമം അവൻ്റെ മുഖത്ത് നല്ലപോലെ തെളിഞ്ഞ് കാണാനുണ്ട്.
നാശം, ചത്തില്ല. ഈ മറുത എന്നെ രക്ഷിച്ചു ഞാൻ അവളെ നിസ്സംഗമായി നോക്കി. അവൾക്കിതൊന്നും പുത്തരിയല്ല എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം, ഒരു പക്ഷെ അവൾ രക്ഷിച്ചവരിൽ ഏറെപേരും സ്വസ്ഥമായി മരിക്കാൻ ആഗ്രഹിച്ചിരുന്നവർ ആയിരിക്കും. അല്ലെങ്കിൽ തുടർച്ചയായ ജനനവും മരണവും അതിനിടയിലെ ദുരിതപൂർണ്ണമായ ജീവിതവും കണ്ട് കണ്ട്
മനംമടുത്ത് പോയി ജീവിതത്തിൻ്റെ ഫിലോസഫി തെറ്റിയവളായിരിക്കും. ഇതൊന്നുമല്ലെങ്കിൽ കൂടിയും, രാവും പകലും മാറുന്നതറിയാതെ തൊഴിൽ ചെയ്ത് തുഛമായ ശമ്പളവും വാങ്ങി, പ്രാരാബ്ധം തള്ളിനീക്കുന്ന പിഞ്ഞിയ ഗൗണിട്ട, വാട്ട്സ് അപ്പ് സ്റ്റാറ്റസുകളിൽ സ്ഥിരമായി കാണുന്ന മാലകയാണ് അവളെന്ന് ഒട്ടും ആലോചിക്കാതെ തന്നെ എനിക്ക് പറയാൻ കഴിയും.
എൻ്റെ കാട്ടികൂട്ടിലുകൾ കണ്ട് അവൾക്ക് ചിരിപൊട്ടിയെങ്കിലും, വലത് കാലിനോരത്ത് നിർത്താതെയുള്ള ഏങ്ങലടികൾ കേട്ട് ഞാൻ അങ്ങോട്ട് എത്തിനോക്കി. കരഞ്ഞ് കുതിർന്ന്, വെള്ളത്തിൽ നിന്നും പിടിച്ചു കരയില്ലിട്ട മീനെന്ന കണക്കെ മീനാക്ഷി. അതൊന്നും കണ്ട് നിൽക്കാൻ ഉള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല ഞാൻ ചാഞ്ഞ് ആംബൂലൻസിൻ്റെ മച്ചിലും നോക്കി കിടന്നു. എന്നാലും ആംബുലൻസിൽ പോലും ICU സെറ്റപ്പ് ഉള്ള ആശുപത്രി ഇതേത്. തലക്ക് പെട്ടന്നൊരു വെള്ളിടിവെട്ടി. ആണ്ടവാ..., നെപ്പോളോ, സുഭാഷ്.
എം. ജി. ആറും, ജയലളിതയും വലിയ വലിയ ആളുകൾ കിടന്ന
💬 Comments
View all comments