0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.5K

ഹോസ്പിറ്റൽ. വെറും പനിക്കു പോലും മിനിമം പതിനായിരം ബില്ലുവരും, അത്യാസന്നനിലയിൽ ബോധം പോലും ഇല്ലാതെയാണ് എന്നെ കൊണ്ടു പോകണത്, പോരാത്തതിന് ആ നാറി ഡീഫിബ്രിലേറ്ററിൽ ജെല്ലെടുത്ത് തേക്കുകയും ചെയ്തു, അതിനും ചേർത്ത് ബില്ല് വരും. മിക്കവാറും അടിയിലിട്ടിരിക്കണ വള്ളിനിക്കറു വരെ അവര് ഊരി വാങ്ങും. ഇറങ്ങി ഓടിയാലോ, വേണ്ട ഇപ്പൊ ഉള്ള പരിക്കെന്നെ ധാരാളമാണ് ഇനി ഇതിന്ന് എടുത്ത് ചാടി കയ്യും കാലും കൂടി ഒടിഞ്ഞാ ഒരു മാസം അവരു പിടിച്ച് കിടത്തും. ഞാൻ ബോധംപൂവാതിരിക്കാൻ പ്രത്യേകം ശ്രദ്ധകൊടുത്ത് മുകളിലോട്ട് നോക്കി കണ്ണുമുരുട്ടി കിടന്നു. ഇവർക്കീ നിലവിളിശബ്ദം ഒന്ന് നിറുത്തിക്കൂടെ, ഞാൻ ചത്തില്ലല്ലോ, ചത്തിട്ട് ഇട്ടാ പോരെ.

ആശുപത്രിയിൽ എത്തിയപ്പോൾ ഞാൻ തന്നെ അവർക്ക് എൻ്റെ ശ്വാസമുട്ടിനെ പറ്റിയും, അത് ട്രിഗർ ചെയ്യാൻ കാരണമായ പൊടിയും, തലേദിവസത്തെ അമിതമദ്യപാനവും അതുമൂലം ഉണ്ടായ ഡീഹൈഡ്രേഷനും, ഭക്ഷണം കഴിക്കാൻ മറന്നതും, ഇൻഹേലർ തിരക്കിൽ എടുക്കാൻ വിട്ടുപോയതും വിശദമായി വിവരിച്ചു കൊടുത്തു. എല്ലാം കേട്ട്, എല്ലാം എൻ്റെ കുത്തികഴിപ്പിൻ്റെ ഭാഗമായി ഉണ്ടായതാണെന്ന് മനസ്സിലാക്കി അവർ എന്നെ അപമാനിച്ചു തുടങ്ങി. അപമാനിച്ച് മതിയായപ്പോൾ അറഞ്ചം പൊറഞ്ചം മരുന്നും എഴുതി , എൻ്റെ ഡെബിറ്റ് കാർഡ് വാങ്ങി അക്കൗണ്ട് ക്ലീനായി തന്നു. മീനാക്ഷി കൊടുക്കാമെന്ന് ഒരു പാട് വട്ടം പറഞ്ഞു. അത് അങ്ങനെ അല്ലല്ലോ നമ്മള് കാണിച്ച കന്നന്തിരിവിന് മീനാക്ഷി എന്തിനാണ് ഫൈൻ അടക്കണത്. എന്തായാലും പണിക്ക് പൂവാതെ ജീവിക്കാൻ പറ്റില്ല എന്ന സ്ഥിതിയായി.

എന്നെ വിഷമിപ്പിച്ചത് ഈ പ്രണയമാണ്, അതിൻ്റെ മൂലമായ ഭാവം സന്ദേഹമാണ്. പ്രണയമെന്താണെന്ന് വേർത്തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. നേടിയെടുക്കുന്നതാണൊ, വിട്ടുകൊടുക്കുന്നതാണോ

💬 Comments

View all comments