0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.7K

സമർപ്പിക്കാൻ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത്. തെണ്ടിചെറുക്കനെ പ്രണയിച്ച രാജകുമാരിയുടെ കഥയെന്ന പോലെ…… രക്തത്തിലും, കണ്ണുനീരിലും, കബന്ധങ്ങളിലും അവസാനിക്കുന്ന കഥ.

അവൾക്കെല്ലാം നിരാകരിക്കാമായിരുന്നില്ലെ, ഇന്ന് വരാതിരിക്കാമായിരുന്നില്ലേ, എല്ലാ ദിവസങ്ങളുമെന്നപോലെ ഇന്നും കടന്ന്പോയേനെ. ഇവളെ ഞാൻ ഇനി എങ്ങനെ മറക്കും. ഇവളുടെ ഇനിയും പറഞ്ഞ് തീരാത്ത കഥകളിൽ ഞാനാരായിരിക്കും നായകനോ, അതോ വിദൂഷകനോ.

ഇല്ല,... ഇവൾക്കൊരു കാമുകനോ, ഞാനില്ലാതെയൊരു ജീവിതമോയില്ല. എല്ലാം നിറം ചേർത്ത വെറും കെട്ട്കഥകളാണ്. ഇവളെന്നെ വിട്ട് പോകില്ല. ഇവൾക്കെന്നെ ശരിക്കും ഇഷ്ടമായിരിക്കും .

ഞാൻ പുലർച്ചെ വിളിക്കാതെയും പറയാതെയും കയറിവരുന്ന അരസികനായ തണുപ്പവളെ മരവിച്ച കൈകളാൽ തഴുകാത്ത വിധം ബന്ദസായി പുതപ്പിച്ച്, ആ കാൽപാദങ്ങളിൽ തലചായ്ച്ച് കിടന്നു, രാത്രിയുടെ യാമങ്ങളിലെപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.

**************

പ്രഭാതം പൊട്ടിവിടർന്നു…..

അടുത്തേതോ കോവിലിൽ വെങ്കിടേശ്വര സുപ്രഭാതം കേട്ടാണ് മീനാക്ഷി ഉണർന്നത്. ഇത്ര ഗാഢമായി ഉറങ്ങിയ ഒരു ദിവസം ഈ അടുത്തെന്നല്ല, അവളുടെ ജീവിതത്തിൽ തന്നെ ഉണ്ടായിട്ടില്ല. ചെറുപ്പത്തിൽ പോലും.

ചെറുപ്പമെന്നു ഓർക്കുമ്പോൾ തന്നെ ഒരു വേദനയാണ് മനസ്സിൽ. എന്തെങ്കിലും രോഗമില്ലാത്ത ദിവസങ്ങളുണ്ടായിട്ടില്ല.  അച്ഛനും, എന്തിന് അമ്മക്കും പോലും ഞാനെന്ന് മരിച്ചു കണ്ടാൽ മതിയെന്നായിരുന്നു. അവർക്ക് പറ്റിയ ഒരു അബദ്ധം മാത്രമാണ് മീനാക്ഷി. ഡൽഹി വെറുത്ത് വെറുത്ത്, വെറുപ്പിൻ്റെ അങ്ങേയറ്റമെത്തി, മരിച്ചാൽ മതിയെന്നായപ്പോഴാണ് നാട്ടിലേക്ക് അച്ഛന് നാട്ടിലേക്കു സ്ഥലം മാറ്റം വന്നത്. അടുത്ത് ജോലി കിട്ടുമായിരുന്നിട്ടും മഹാരാജാസ് വരെ പോയത് ഇവരിൽ നിന്നൊക്കെ അകന്ന് മാറിനിക്കാൻ വേണ്ടിമാത്രമാണ്.

ഇരുപത്തഞ്ച് വയസ്സിനിടക്ക് അത്ര ഇഷ്ടത്തോടെ സ്നേഹിച്ചവരായിട്ട് ആകെ ഓർത്തെടുക്കാൻ പറ്റുന്നത്, സരുവിനെ മാത്രമാണ്. അമ്മയല്ല, കൂട്ടുകാരിയായിരുന്നു. മീനാക്ഷിയെ കുറിച്ച് എല്ലാം

💬 Comments

View all comments