Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]
എഞ്ചിനീയർ, അയാളുടെ സ്നേഹത്തിൻ്റെ മാന്ത്രികം കാണിച്ചു തന്ന ത്യാഗരാജൻ സാർ, എൻ്റെ പേരുപോലും ശരിക്കറിയാത്ത എങ്കിലും അയാൾക്കായി ഒരു നാടിനെ മൊത്തം എതിർത്തു നിന്ന കുമുദത്തിൻ്റെ ഏട്ടൻ, മരണത്തിന് വരെ ഒരു ഉണ്ണിയപ്പത്തിൻ്റെ രുചിയാണെന്ന് കാണിച്ചു തന്ന താര, ആവി എന്ന് പറഞ്ഞാൽ നൂറുനാവുള്ള ലക്ഷമി അക്ക, ശരിയാണ് അയാൾക്ക് ചുറ്റും സ്‌നേഹത്തിൻ്റെ പകരം വയ്ക്കാനില്ലാത്ത ഒരു ലോകം കറങ്ങുന്നുണ്ട്.
ആരുമില്ലാത്തത് എനിക്കാണ്. പെട്ടന്നൊരു ചോദ്യം അവളുടെ തലയിൽ മിന്നിമറഞ്ഞു, ശരിക്കും ഞാൻ അതിന് അർഹയാണോ. ഇത്രയും സ്നേഹം ലഭിക്കാൻ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത് അവൾ സ്വയം ആലോചിച്ചു. ഇല്ല, ഞാൻ അതിനർഹയല്ല. ഇത്രയും തന്നെ ധാരാളമാണ് മരണം വരെയോർക്കാൻ ഇത് മതി. അവൾ തീരുമാനമെടുത്തു.
അവർക്കിടയിലെ ബന്ധത്തിന്, ആയിരം സ്നേഹകാതങ്ങളുടെ അകലമുണ്ടായിരുന്നു.
********
അവൾ എഴുന്നേറ്റ് പുതപ്പിനുള്ളിലേക്ക് നോക്കി, നാണം കൊണ്ടാമുഖത്തേക്ക് രക്തമിരച്ച് കയറി. ഒരു തുണിയും മണിയുമില്ല, അരയിൽ അരഞ്ഞാണം കിടന്നിളകുന്നുണ്ട്, അത്ര മാത്രം. അവൾ ആ നാണത്തോടെ തന്നെ അവളുടെ ഉണ്ണിയേട്ടനെ നോക്കി, ഇന്നലെ എന്തൊക്കെയാണ് കാട്ടികൂട്ടിയത് രണ്ടു പേരും കൂടി. അവനെ അവൾ അൽപ്പനേരംകൂടി അങ്ങനെയങ്ങനെ നോക്കിയിരുന്നു. എന്തൊക്കെ തീരുമാനമെടുത്തൂന്ന് പറഞ്ഞാലും അവനെ അവൾക്കത്രയേറെ ഇഷ്ടമായിരുന്നു. മീനാക്ഷിയുടെ ആദ്യപ്രണയം; നടുക്കത്തെയും, ഒടുക്കത്തെയും, എല്ലാം കൂടിയും കിഴിച്ചും ഒരേയൊരു പ്രണയം.
അവളാ പുതപ്പ് വലിച്ചുടുത്ത്, കുളിമുറിയിലേക്ക് നടന്നു. നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. കുളിമുറിയിൽ കയറും മുന്നെ അവൾ തിരിഞ്ഞ് അരവിന്ദനെ നോക്കി നുണക്കുഴികൾ വിടർത്തി ഒന്നു ചിരിച്ചു. കുളിക്കുമ്പോൾ പലയിടവും നീറുന്നുണ്ട്, കഴുത്തിലും മാറിലുമെല്ലാം ദംശനങ്ങൾ പതിഞ്ഞ് കിടക്കുന്നു.
“ലൗ ബൈറ്റ്സ്സ്”
💬 Comments
View all comments