0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.5K

അയാളുടെ അണ്ണാക്കിൽ കുത്തികയറ്റാൻ കാശ് തപ്പി. എന്നെ ഒന്നു തിരിഞ്ഞ് നോക്കുകപോലും ചെയ്യാതെ അവളിറങ്ങി നടന്നു. ഒരു യാത്ര പോലും പറയാതെ. ഭാരിച്ച ആ ബാഗുംതാങ്ങി തലതാഴ്‌ത്തി അവൾ നടന്നു നീങ്ങുന്നത് നുറുങ്ങുന്ന ഹൃദയവുമായി ഞാൻ നോക്കിനിന്നു.

ഓട്ടോ പറഞ്ഞ് വിട്ട്, കൈകൾ ഇരുപോക്കറ്റിലും തിരുകി ഞാൻ തിരിച്ച് നടന്നു. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വിഷമം ശരീരമാകെ  പടർന്നു കയറി. എത്ര ദൂരം എന്ന് ഓർമ്മയില്ല നടന്നു കൊണ്ടേയിരുന്നു. ലക്ഷ്യബോധമില്ലാതെ എവിടെയോ ചെന്നെത്തി നിന്നു. അപ്പോൾ ഫോണിൽ ഒരു മസ്സേജ് ട്യൂൺ കേട്ടു. മീനാക്ഷിയാണ് ‘മരുന്ന് മറക്കാതെ കഴിക്കണം. റെസ്റ്റ് എടുക്കണം’ ഇതാണ് അതിൽ എഴുതിയിരിക്കുന്നത്. ഞാൻ  അത് എടുത്ത് വച്ച് ഏത് കോണേത്ത് കുന്നിലാണ്, ഞാൻ ചെന്ന് എത്തിപ്പെട്ടിരിക്കുന്നതെന്ന് നോക്കി. അവിടെ നിന്നു തിരികെ നടന്ന് എങ്ങനെയൊക്കെയോ വീടെത്തി. ഈ സമയമെല്ലാം തിന്നു തീർത്തത് അവളെ കുറിച്ചുള്ള ഓർമ്മകൾ മാത്രമായിരുന്നു. അവളെ കുറിച്ച് ഓർമ്മിക്കാൻ മാത്രമായി നടക്കുക ആയിരുന്നു എന്നു പറയുന്നതാവണം ശരി.

എവിടെ നിന്നോ ഓടിവന്ന ഇരുട്ട് എൻ്റെ തോളത്ത് കയറിയിരുന്ന് ഞാൻ പറഞ്ഞ കഥകളും കേട്ട് എനിക്കൊപ്പം പോന്നു. വീട്ടിലെത്തിയതും തോളത്ത് നിന്നും ഇരുട്ടിനെ വലിച്ച് പുറത്തിട്ട് ഞാൻ ഉള്ളിൽ ലൈറ്റ് ഓൺ ചെയ്യ്തു. ഇതൊരു വലിയ ദിവസമായിരുന്നു. പോയി കട്ടിലിൽ വീണതേ ഓർമ്മയുള്ളൂ.

**********************

കണ്ണ് തുറക്കുമ്പോൾ മുറിയിൽ സൂര്യപ്രകാശം സ്വർണ്ണശോഭയിൽ പടർന്നു കിടന്നിരുന്നു. രണ്ട് മൂന്ന് ദിവസമായി മഞ്ഞിന് കുറവുണ്ട്. ജനവാതിൽക്കൽ മീനാക്ഷി ഇന്നലെ ഇട്ടുപോയ ഗോതമ്പ് മണികൾക്കായി പക്ഷികൾ തിരക്കുകൂട്ടി. അവൾ മറന്നിട്ടു പോയ ഓർമ്മയുടെ ഗോതമ്പുമണികൾ ഈ റൂമിലങ്ങോളം

💬 Comments

View all comments