Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]
ഇങ്ങോളം ചിതറിക്കിടപ്പുണ്ട്. അവയിൽ വീണ് പോകാതെ മനസ്സിനെ പണിപ്പെട്ടു നിയന്ത്രിച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റു. ഇന്നലെ മരുന്ന് കഴിക്കാൻ വരെ മറന്നു പോയിരിക്കുന്നു. ഞാൻ തലേന്നു ഇട്ടു വച്ച ലൈറ്റ് ഒഫ് ചെയ്തു. വേഗം തയ്യാറായി സ്റ്റുഡിയോയിലേക്ക് ഇറങ്ങി. ജോലിയിൽ ഇൻവോൾവ് ആകുന്നത് മാത്രമാണ് ഇതിൽ നിന്നെല്ലാം ഉള്ള ഏകരക്ഷാമാർഗ്ഗം എന്നെനിക്ക് അറിയാമായിരുന്നു.
അടുത്ത ദിവസങ്ങളിലേക്കുള്ള ഇൻ്റർവ്യൂ ഷെഡ്യൂൾ നോക്കി. ഒന്ന് പഴയ നടൻ ത്യാഗരാജൻ സാറിൻ്റെ ഇൻ്റർവ്യൂ ആണ്. ത്യാഗരാജൻ നസ്സീർ സാറിനും, സത്യൻ മാഷ്ക്കും, ജയനും ശേഷം മലയാള സിനിമ മമ്മുക്കയിലേക്കും, ലോലേട്ടനിലേക്കും കൂടുമാറുന്നതിനു മുൻപ്, ഒരുപാട് ആരാധകരും പ്രശസ്തിയും ആയി തിളങ്ങിനിന്ന നടൻ ആണ്. സിനിമയുടെ മാറ്റത്തിൻ്റെ കുത്തൊഴുക്കിൽ ഒപ്പം നീന്തിയെത്താൻ കഴിയാതെ വന്നപ്പോൾ സിനിമാ ജീവിതം അവസാനിപ്പിച്ച ഒരുപാട് പേരിൽ ഒരാൾ. അതിനു ശേഷം ഗൃഹസ്ഥ ജീവിതത്തിലേക്കും, എഴുത്തിലേക്കും തിരിഞ്ഞു ജീവിക്കുന്ന ഒരു പാവം മനുഷ്യൻ. അദ്ദേഹത്തിൻ്റെ മക്കൾ ഇങ്ങോട്ട് അഭ്യർത്ഥിച്ചതു പ്രകാരമുള്ള പ്രോഗ്രാം ആണ്. അഭിമുഖങ്ങളിൽ ഞാൻ തുടർന്നു കൊണ്ടിരിക്കുന്ന സൗഹൃദപരമായ രീതി തന്നെയാണ് കാരണം. ഇതുവരെ ആരെയും അടുപ്പിക്കാതിരുന്ന അദ്ദേഹം ഞാനാണെന്ന് പറഞ്ഞപ്പോൾ സമ്മതംമൂളിയിരുന്നു. നാളെ ദിൽബർ സൽമാനുമായുള്ള അഭിമുഖമാണ് അവൻ നല്ല ഒരു സുഹൃത്ത് ആയതുകൊണ്ടും, അവനെ മുൻപ് ഒരുപാട് വട്ടം ഇൻ്റർവ്യൂ ചെയ്തിട്ടുള്ളതു കൊണ്ടും അതിൽ സമാധാനം ഉണ്ട്. അവസാനത്തെ ഇൻസ്റ്റാ, ട്വീറ്റർ പോസ്റ്റ് മാത്രം നോക്കി പോയി ഇൻ്റർവ്യൂ ചെയ്താമതി. ഞാൻ അത് മാറ്റി വച്ച് ത്യാഗരാജനെ കുറിച്ച് ചികഞ്ഞ് തുടങ്ങി. സോഷ്യൽ മീഡിയയും, മറ്റ് സൗകര്യങ്ങൾക്കും അദ്ദേഹത്തിനെ പറ്റിയുള്ള അറിവുകൾ പരിമിതമായിരുന്നു.
💬 Comments
View all comments