0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.5K

വിക്കിപീഡിയയിലെ പരിമിതമായ അറിവുകൾക്കൊപ്പം ഞാൻ പഴയകാല ജേണ്ണലുകളും, അദ്ദേഹത്തിൻ്റെ എഴുത്തുകളും ചികഞ്ഞ് ഞാൻ അറിവുകൾ ക്രോഡീകരിച്ചു. കണ്ടൻ്റ് അസ്സിസ്റ്റൻ്റിനെ പഴയ ഫോട്ടോകളും, വീഡിയോകളും ക്രമീകരിക്കാൻ ഏൽപ്പിച്ച്, ഞാൻ ഒന്നു മൂരി നിവർന്നു.

പുറത്ത് ചൈന്നൈ നഗരത്തിൻ്റെ പ്രശസ്തമായ കത്തുന്ന നൻപകൽ നേരം ആരംഭിച്ചിരുന്നു. വിശന്നപ്പോൾ വീണ്ടും അവളെ ഓർമ്മ വന്നു. വല്ലതും കഴിച്ചിട്ടുണ്ടാകുമോ പാവം. ഇന്നലെ മുഴുവൻ ജലപാനമില്ലാതെ എന്നെയും വലിച്ച് ടെൻഷനടിച്ച് ഓടിനടന്നതാണ്. ഉച്ചക്ക് നിർബന്ധിച്ച് ഒരു ദേശയും ചായയും കഴിപ്പിച്ചിരുന്നു. അതും നുള്ളിപറക്കി അവിടെ വച്ച് പോയി. ഇന്നലെ രാത്രിയും ഒന്നും കഴിച്ചിരിക്കില്ല. എനിക്ക് ഇരുന്നിടത്ത് ഇരുപ്പുറച്ചില്ല. വേഗം ഇറങ്ങിനടന്നു.  മൗണ്ട്റോഡിലുള്ള ദിൽഡുക്കൽ തലപ്പാകെട്ടി ബിരിയാണി കടയിൽ നിന്നും ഒരെണം പാർസൽ വാങ്ങി. കറിയിൽ പകുതി വെന്തകായമ്മ അരിയിട്ടു വേവിക്കുന്നത്കൊണ്ട്, അരിയിൽ ആവശ്യത്തിന് മസാല പറ്റിയിരിക്കും, ചിക്കൻ ആണെങ്കിൽ അരിക്കൊപ്പം കിടന്ന്  വെന്ത് നല്ല മൃദുവായിരിയും. നല്ല കിളിന്ത് വാഴയിലയിൽ വിളമ്പിക്കഴിക്കുന്ന ബിരിയാണിയോളം പോന്ന വേറെ എന്താണ് നമ്മുക്ക് വിശന്നിരിക്കുന്ന പ്രിയപ്പെട്ടവൾക്ക് കൊടുക്കാൻ കഴിയുക.

അതും വാങ്ങി ഞാൻ ഗണേശപുരത്തേക്ക് ഓട്ടേയിൽ വച്ചടിച്ചു. എന്തൊക്കെ തന്നെ സംഭവിച്ചാലും, മീനാക്ഷി എനിക്ക് എന്നും പ്രിയപ്പെട്ടവൾ തന്നെയാണ്.

***************

ക്യാൻറീനിൽ….

പരിതാപകരമായ അവസ്ഥയിൽ ചുരുണ്ട് കൂടികിടക്കുന്ന ആ തൈർസാദത്തേയേം,  അതിനടുത്ത് ചെമ്പു വളയം പോലെ യാതൊരുവിധ മയവുമില്ലാതെ കിടക്കുന്ന ഉഴുന്നുവടയേയും നോക്കി മീനാക്ഷി നെടുവീർപ്പിട്ടു. കഴിക്കാതെ വേറെ വഴിയില്ല. നല്ല വിശപ്പുണ്ട്. അറിഞ്ഞെന്തെങ്കിലും കഴിച്ചിട്ട് ഒരു ദിവസമായിക്കാണും. ഉണ്ണിയേട്ടൻ എന്നെ പാടെ മറന്നെന്നു തോന്നുന്നു. ക്ഷീണം മാറിയാണാവോ. എത്ര വട്ടം വിളിച്ചു ഫോൺ സ്വിച്ച്ട് ഓഫ് ആണ്.

💬 Comments

View all comments