Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]
നേരെയാവില്ലന്ന് പറഞ്ഞു കൊണ്ടിരുന്നു. വരുന്നത് ദേഷ്യമാണ്. ഞാനതടക്കി അവനെ നോക്കിയിരുന്നു.
“ മീനാക്ഷിയെ കണ്ടില്ലല്ലോ, ഹോസ്റ്റലിൽ ചോദിച്ചപ്പോൾ ഇവിടെയുണ്ടെന്ന് പറഞ്ഞു. സീ, എനിക്ക് ഒരുപാട് സമയമില്ല. നാളെ തന്നെ എംബസിയിൽ ഒന്നുപോണം. പറ്റിയാൽ ഇന്നുതന്നെ അല്ലെങ്കിൽ നാളെ, ഞങ്ങൾ ഇവിടെ നിന്ന് മാറും. രണ്ടാമത് ഒപ്പിടാത്തത് കൊണ്ടു മാരീജ് പെറ്റീഷൻ വയബിൾ അല്ലല്ലോ. അപ്പോൾ ആ കാര്യത്തിൽ പ്രശ്നമൊന്നും വരാൻ പോകുന്നില്ല.
ഒഫ് കോഴ്സ്, ഒരു നന്ദിയിൽ തീർക്കാവുന്ന സഹായമല്ല അരവിന്ദൻ ഞങ്ങൾക്ക് ചെയ്തിരിക്കുന്നത്, എങ്കിലും പറയാതിരിക്കാൻ കഴിയില്ലല്ലോ, എനിവേ താങ്ക്സ്, താങ്ക്സ് എലോട്ട്.”
എനിക്ക് എല്ലാം കൂടി അങ്ങട് പൊളിഞ്ഞ് വന്നു. വാതിലിൽ ഒരു അനക്കം കേട്ട് നോക്കിയപ്പോൾ അവനെ കണ്ട് മീനാക്ഷി പകച്ച് വാതിലിൽ ചാരിയതാണ്. കയ്യിലൊരു പാൽപാക്കറ്റും, കുറച്ച് പച്ചക്കറികളുമുണ്ട്. പ്രതീക്ഷിക്കാത്തത് എന്തോ സംഭവിച്ച നടുക്കം മുഖത്തുണ്ടായിരുന്നു. ഈ വിലകുറഞ്ഞ മങ്ങിയ മാക്സി തുണിയിലും അവൾ പതിവിലും ശോഭയോടെ വിളങ്ങി നിന്നു. അവളോട് പറയാനും, ചോദിക്കാനും ഒരുപാടുണ്ടായിരുന്നു. പക്ഷെ ഇങ്ങനെയൊരു അരങ്ങിൽ വേഷമറിയാതെയുള്ള ഒരു ആട്ടം, അത് ഞാൻ ആദ്യമായിരുന്നു.
“ ബേബ്, ദേർ യു ആർ. സ്റ്റിൽ സ്വീറ്റ് എൻഡ് സിംപിൾ. ഐ മിസ്സ്ഡ് യൂ സോ ബാഡ്‌ലീ. ഞാൻ നമ്മുടെ അരവിന്ദനെ പരിചയപ്പെടുകയായിരുന്നു. ഓഹ് സോറി, വാട്ട് യൂ യൂസ്ഡ് റ്റു കോൾ ഹിം, ഉണ്ണി, യെസ്സ്. ഉണ്ണിയെ പരിചയപ്പെടുകയായിരുന്നു.”
അവൻ മീനാക്ഷിയെ ചേർത്ത് പിടിച്ച് പറഞ്ഞു. അതെനിക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. ഞാൻ മൊബൈൽ ഫോൺ എടുത്ത്, അവിടെ നിന്നും ഒന്നും മിണ്ടാതെയിറങ്ങി പോന്നു. മീനാക്ഷിക്ക് എന്തോ പറയാൻ ഉണ്ടായിരുന്നു,
💬 Comments
View all comments