0%

Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]

Author : നരഭോജി Read All Parts 4438

തന്നെ പറയാം എനിക്കും ഇഷ്ടവുംന്ന്. ഇഷ്ടം ഉണ്ടാവണത് മനസ്സിലാണല്ലോ. അതുകൊണ്ടെന്നെ, എപ്പഴേലും അവളെ വേറെ ഏതേലും ബഡുക്കൂസ് പയ്യൻമാർക്ക് ആലോചിക്കണ കാര്യം പറയുമ്പോൾ, ഒരിക്കപോലും കണ്ടിട്ടില്ലെങ്കിലും നെഞ്ചില് ചെറുതായിട്ട് കൊളുത്തിവലിക്കണ പോലെ ഒരു വേദന തോന്നും.

എന്തായാലും ഒരുവട്ടം കാലചക്രം കറങ്ങി തിരിഞ്ഞു വന്നപ്പോൾ അവളെന്നെയും നയിച്ച് എനിക്ക് മുമ്പെ നടപ്പുണ്ട്. ഇനിയൊരു വട്ടം കൂടി അതിന്റെ തിരിച്ചിലിനപ്പുറം ആലോചിക്കാനേ കഴിയുന്നില്ല.

പ്രണയമൊന്നുമില്ലെങ്കിൽ ഇവളെന്തിനാണ് ഈ നാട്ടിൽ നിന്നും ഒളിച്ചോടിയത്. എന്തിനാണവൾ സ്നേഹിക്കുന്നവരെ ഇത്ര ഭയക്കുന്നത്. ഇത്രയുമടുത്ത എൻ്റെടുത്തു നിന്നു പോലും അകലാൻ ശ്രമിക്കുന്നതെന്തിനാണ്. അവളുടെ മനസ്സിലുള്ള ദുഃഖങ്ങളും, അവളെ കുറിച്ചുള്ള രഹസ്യങ്ങളും എന്റെ മനസ്സിലിപ്പോഴും കീറാമുട്ടിയാണ്. പെണ്ണിനോളം മനസ്സിലാക്കാൻ കഴിയാത്ത മറ്റൊന്നും ലോകത്ത് കണ്ട് പിടിച്ചിരിക്കില്ല. പ്രണയം മാത്രമാണ് മനസ്സിലുള്ള ഒരേയൊരു വെട്ടം.

പ്രണയിക്കുന്നവർക്ക് ഒരു സമാന്തരമാനമുണ്ട്, ഒരു പാരലൽ ലോകം. അതിനുള്ളിൽ ഒരാൾ പൂർണ്ണമായും അകപ്പെട്ട് പോകുന്നത് എപ്പോഴാണ് എന്ന് കൃത്യമായി പറയാൻ കഴിയില്ല.അത് വരെ വിചാരിച്ചു വച്ചിരുന്ന വിചാരങ്ങളെല്ലാം അവിടെ പൊയ്പോവില്ല. അവിടെ ഒരുയുക്തിക്കും സ്ഥാനമില്ല. സന്തോഷത്തിനും, വേദനക്കും, പ്രതീക്ഷക്കുo അവിടെ മറ്റൊരു അളവ്കോലാണ്. ഒന്നിൽ നിന്നും തുടങ്ങി അനന്തതയിൽ ലയിക്കുന്ന യാനം. അവിടെ ക്ഷീണമില്ല, തടസങ്ങളില്ല, തോൽവികളില്ല, അതിരുകളില്ല, അവിടെ മരണം തന്നെയില്ല. അതിനകത്തുള്ളവർക്ക് യഥാർത്ഥ ലോകത്തുള്ളവരെയോ, അതോ പുറത്തുള്ളവർക്ക് തിരിച്ചോ മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞെന്നു വരില്ല.

ഞാനതിനുള്ളിലാണ്. ഇവിടെ എന്തിനും സൗന്ദര്യം കൂടുതലാണ്. സമയത്തിനു ദൈർഘ്യം കുറവാണ്. അകലേക്ക് കാഴ്ചകളില്ല. അടുത്ത്, വളരെയടുത്ത്.

വയൽവരമ്പ് വിട്ട് കയറ്റത്തിലുള്ള മണ്ണ് വഴിയിലേക്ക്, വലിയപേരാലിൻ്റെ വേരിറങ്ങിയ വഴിയിലൂടെ ശ്രദ്ധിച്ച് കയറി, കാളവണ്ടികളും ആട്ടിൻപറ്റങ്ങളും പോകുന്ന

💬 Comments

View all comments