Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]
വഴിയിലൂടെ അൽപ്പം നടന്നപ്പോൾ, അകലെ വീട് കാണാം. നീലവാനത്തിൻ്റെ കീഴെ പച്ചപുതച്ച് അത് എന്നെയും കാത്ത് നീണ്ടുകിടക്കുന്ന വഴിയിലേക്കും നോക്കി തലക്ക് കയ്യും കൊടുത്തിരിക്കുന്നു. വല്ലാത്തൊരു സംഭ്രമം. അടുത്തൊന്നും വീടുകളില്ല, വലിയ പറമ്പുകളാൽ ഇടവിട്ട് അവ അകന്ന് കിടക്കുന്നു. പലതരം വൃക്ഷലതാദികൾ തഴച്ച് വളർന്ന് അഹംങ്കാരത്തിൽ ഇടുപ്പിൽ കൈയ്യുംകുത്തി ചുറ്റുംനോക്കി വെല്ലുവിളിച്ചു കൊണ്ടു നിൽക്കുന്നു. അവിടന്ന് വലത്തോട്ട് ചരിവിറങ്ങി അൽപ്പം നടന്നാൽ മീനാക്ഷിയുടെ വീടെത്തും. അതുകൊണ്ട് തന്നെ അവളുടെ അവസ്ഥയും മറ്റൊന്നല്ല.
*************
ചെങ്കല്ല് കെട്ടിയ, കുറുങ്കാടും ചിത്രപ്പുല്ലും കളംവരച്ച അസ്‌ഥിതറയിൽ മഴയേൽക്കാതെ ഓട്ടുമുറികൾക്കുള്ളിൽ ഒരു ദീപം കെടാതെ ഉലഞ്ഞ് കത്തികൊണ്ടിരുന്നു. അമ്മയുടെ മുന്നിൽ വർഷങ്ങൾക്കു ശേഷം ഞങ്ങൾ പഴയ കുട്ടികൾ കണക്കെ എന്തോ പതീക്ഷിച്ച് ഇങ്ങനെ നിന്നു. പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന മഴയും, കാറ്റും, ഉലയുന്ന മനസ്സും, അകമെയും പുറമെയും മഴക്കോള്.
മക്കളേ…. പിന്നിൽ നിന്നും ഒരു ഇടറിയ തകർന്ന ശബ്ദം. ഗാംഭീരം ഏറെ കൈമോശം വന്നിട്ടുണ്ടെങ്കിലും ആ ശബ്ദം എനിക്കറിയാം, അച്ഛൻ…. തിരിഞ്ഞ് നോക്കാൻ മാത്രം ധൈര്യം കൈമുതൽ ഇല്ലെങ്കിലും നോക്കി. പരുഷമായ മുഖഭാവവും, വെട്ടിയൊതുക്കിയ വലിയ കൊമ്പൻ മീശയും, ചീകി നിവർത്തിയ മുടിയും, വടിപോലുള്ള വസ്ത്രങ്ങളും, വിരിഞ്ഞ നെഞ്ചും, തിളങ്ങുന്ന കണ്ണുകളും അവിടെ കണ്ടില്ല. പഴയ അച്ഛനേയല്ല. ഈ രണ്ടു വർഷത്തിൽ ഒരുപാട് വയസ്സായിരിക്കുന്നു. തളർന്ന് കവിളൊട്ടി, പാറി പറന്ന മുടിയും , ചുവന്ന ചരൽവഴി പോലെ രക്‌തം അരിച്ച് കയറിയ മുഖത്ത് വളർന്ന താടിരോമങ്ങളും, കൂനികൂടിയ ഒരു രൂപം. അച്ഛനെ അങ്ങനെ കണ്ടപ്പോൾ നെഞ്ചിലെവിടെയൊക്കെയോ ഒരു വേദന. സ്നേഹം നമ്മുക്ക് നഗ്നനേത്രങ്ങളിൽ
💬 Comments
View all comments