0%

Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]

Author : നരഭോജി Read All Parts 4406

അവൾ പതിയെ എൻ്റെ കൈപിടിച്ചിറങ്ങി. കണ്ണെല്ലാം കരഞ്ഞ് കരഞ്ഞ് വീർത്തിരിപ്പുണ്ട്.

ഞാൻ ഒരു ഒഴുക്കൻമട്ടിൽ കുറുമാലിപ്പുഴയെ നോക്കി അവൾക്കു മുകളിൽ ജഡ കെട്ടിയ വാർമുടിയെന്ന കണക്കെ മഴമേഘങ്ങൾ കൂടുകൂട്ടുന്നുണ്ട്. പെയ്യാൻ കാത്തു നിൽക്കുന്ന മഴ. ആ ഭീകരത അന്തരീക്ഷത്തിലും കണ്ണാടി കണക്കെയുള്ള പുഴയിലും പ്രതിഫലിക്കുന്നുണ്ട്. ഭീകരതയോട് എന്നും ഒരു കമ്പം മനുഷ്യന് മനസ്സിൽ ബാക്കി കിടപ്പുണ്ട്.

നാട്ടുകാർ ചിലർ പുറുപിറുക്കുന്നുണ്ട്. ഞങ്ങൾക്ക് അതൊന്നും ശ്രദ്ധിച്ച് നിൽക്കാൻ സമയമുണ്ടായില്ല അതുകൊണ്ട് നടന്നു. തീർച്ചയായും അവർക്ക് ദേഷ്യം കാണും, ന്യായം തന്നെ. ഒരു കല്യാണം മുടക്കുക എന്ന് വച്ചാൽ, നാട്ടുകാരുടെ മെത്തം വെറുപ്പും വാങ്ങികൂട്ടുക എന്നാണർത്ഥം. പണ്ടെങ്ങാണ്ട് മാക്ക്വിവില്ലി പറഞ്ഞ പോലെ “നിങ്ങൾ ഒരാളുടെ അച്ഛനെ കൊന്നാൽ അയാൾ ഒരുപക്ഷെ ഭാവിയിൽ നിങ്ങളോട് ക്ഷമിച്ചെന്ന് വരും, പക്ഷെ അയാൾക്ക് കിട്ടാനിരുന്ന എന്തെങ്കിലും ഒരു മുതല് നിങ്ങൾ മുടക്കിയെന്നറിഞ്ഞാൽ, മരിച്ചാലും അയാൾ നിങ്ങളോട് പൊറുക്കില്ല”. ഒരു നേരത്തെ സുഭിക്ഷമായ സദ്യയാണ് ഞാൻ മുടക്കിയിരിക്കുന്നത്. ആരെങ്കിലും പിച്ചാത്തി വീശുന്നതിന് മുന്നെ വീട് പിടിക്കാൻ നോക്കാം.

ചായ സമോവറിൽ നിന്ന് ആവി പറക്കുന്ന ഒരു കവലയിൽ വച്ച് മീനാക്ഷി വെട്ടിതിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു. ഉദയ സൂര്യൻ്റെ കിരങ്ങൾ അവളുടെ നേർത്ത കവിളുകളിൽ തട്ടി സ്വർണ്ണവർണ്ണത്തിൽ പ്രതിഫലിച്ചു. അവൾക്കറിയാം എനിക്കിതൊക്കെ, പ്രത്യേകിച്ച് വീട്ടിലേക്കുള്ള തിരിച്ചുപോക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. അവൾക്ക് വേണ്ടി മാത്രമാണിത് ചെയ്യുന്നതെന്നും.

അവൾ തിരിഞ്ഞ് കൊച്ചുകുട്ടിയെ പോലെ, താളത്തിൽ മുന്നോട്ട് നടന്നു തുടങ്ങി. നാട്ടിലെത്തിയത് സന്തോഷമായിട്ടുണ്ട്.

മണ്ണിട്ട വഴി കടന്ന്, ചരിവിറങ്ങി പൂത്ത് നിൽക്കുന്ന പറങ്കിമാവുകളുടെ മറപറ്റി വയൽവരമ്പിലൂടെ ഭാരിച്ച ബാഗും

💬 Comments

View all comments