0%

Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]

Author : നരഭോജി Read All Parts 4408

പിടിച്ച് ഞാൻ പ്രയാസപ്പെട്ട് നടന്നു. മീനാക്ഷിക്ക് ആവേശം ഇരട്ടിയായി. കയ്യോക്കെ വിടർത്തി വട്ടം തിരിഞ്ഞ് മണ്ണിൻ്റെ ഗന്ധവും ആസ്വദിച്ചാണ് നടപ്പ്. വയലെല്ലാം കൊയ്ത് കഴിഞ്ഞ് അടുത്ത വിതക്ക് ഉഴുതുമറിച്ച് ഇട്ടിരിക്കാണ്. ഇവിടെ നിന്ന് നോക്കിയാൽ അങ്ങേയറ്റം വരെ ചുവന്ന മണ്ണ് കൊണ്ടുള്ള ഒരു കടലാണ്. അതില് മീനാക്ഷി ഒരു കടലാസ് തോണികണക്കെ നീങ്ങികൊണ്ടിരുന്നു. നിറവെയിലവൾക്ക് സ്വർണ്ണ കുടചൂടി.

പ്രൗഢഗംഭീരങ്ങളായ വാസ്തുവിദ്യ ശിൽപങ്ങൾ നിറഞ്ഞ പഴയ ഇല്ലങ്ങൾ വയലിനോട് ചേർന്നു നിൽപ്പുണ്ട്. ഭൂപരിഷ്കണ നിയമത്തിനു ശേഷം തകർന്ന പലതും ഇപ്പോൾ ജീർണ്ണനത്തിൻ്റെ വക്കിലെത്തിയെങ്കിലും, അവയുടെ ചിതലരിച്ച കോലായിലിപ്പോഴും അരച്ച ചന്ദനം മണക്കാറുണ്ട്. അതു കണ്ടപ്പോൾ എനിക്ക് പഴയൊരു കഥ ഓർമ്മയിൽ വന്നു. ഞാൻ അതു ചിന്തിച്ച് നോക്കുമ്പോൾ, മീനാക്ഷി ബാഗിനി അവളു പിടിക്കുമെന്ന് പറഞ്ഞ് കൈനീട്ടുന്നു.

“താ, ഞാൻ പിടിക്കാം ഉണ്ണിയേട്ട.”

“നിൻ്റെ തലക്കെന്താ മീനാക്ഷി വല്ല ഓളവും വെട്ടുന്നുണ്ടോ. അല്ലെങ്കി തന്നെ വയ്യ. നീയിതും കൂടി എങ്ങനെ പിടിക്കാനാണ്. ഞാൻ തന്നെ പിടിച്ചോണ്ട്.”

അതവൾക്ക് ക്ഷീണമായി, വാശികയറി.

“താ… ഇങ്ങട്.”

അവളത് വലിച്ച് വാങ്ങി, പക്ഷെ കയ്യികിട്ടിയപ്പോൾ മുഖം മാറി ഇത്ര ഭാരം  അവളും പ്രതീക്ഷിച്ച് കാണില്ല പാവം. കൊറച്ച് ദൂരം അതുവലിച്ചു നടന്നു നോക്കി. അവസാനം എന്നെ ദയനീയമായി നോക്കി.

“ഞാൻ കളിയാക്കില്ല മീനാക്ഷി. ബാഗ് തന്നോ ഞാൻ പിടിച്ചോളാ. ഇവിടെ വച്ച് പെണ്ണുങ്ങളെ ശക്തി പറഞ്ഞ് കളിയാക്കിയാ പാതായിക്കര നമ്പൂതിരിയാരുടെ വേളി ചോദിക്കാൻ വരുന്നാ പറയാ. ആ മന കണ്ടില്ലേ. അവടെ അവരുണ്ട്. എൻ്റെ ഒപ്പം ഒരു യക്ഷി തന്നെ ധാരാളമാണ്.”

ഞാൻ കൈകൂപ്പി

💬 Comments

View all comments