0%

Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]

Author : നരഭോജി Read All Parts 4412

ബാഗ് വാങ്ങിപിടിച്ചു നടന്നു. മീനാക്ഷി കുറച്ച് നേരം എന്തോ ആലോചിച്ച് നിന്നു. പിന്നെ മനയെനോക്കി. വലിയ അപ്പുപ്പൻമാവിൻ്റെ ചില്ലകൾക്കിടയിലൂടെ വെയില് അരിച്ചിറങ്ങി അവിടെ നിഴലുകളും വെട്ടവും മാറി മാറി വരുന്നുണ്ടായിരുന്നു. തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ ഒരുപാട് ദൂരമെത്തി. അവളു തട്ടിതടഞ്ഞ് ഉഴുതിട്ട മണ്ണിലൂടെ ഓടി. ആ മണ്ണിലൂടെ ഓടുമ്പോൾ ആരെങ്കിലും പിന്നീന്ന് പിടിച്ചു വലിക്കുന്ന പോലെ തോന്നുന്നത് സ്വാഭാവികമാണ്. എൻ്റെ അടുത്തെത്തുമ്പോഴേക്കും മീനാക്ഷിയുടെ പാതി ജീവൻ പോയിരുന്നു.

“ന്തേ.., പരിചയപ്പെട്ടോ വേളിയേ. (ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു)”

“ദേ,  നൊണക്കഥ പറയാൻ നിക്കരിക്കോ, ഞാൻ പേടിച്ച് ചത്ത് പോകും. അവടെ ശരിക്കും യക്ഷിയുണ്ടോ.”

“ ഹ, ഹ, ഹ… ഇത്ര വീരശൂര പരാക്രമിക്കും പേടിയോ. യക്ഷിയൊന്നുമല്ല അതൊരു കഥയാ. ഒരു മുത്തശ്ശിക്കഥ.”

“പേടിപ്പിക്കാത്ത കഥയല്ലെങ്കി പറയാലോ…. (ചുറ്റും നോക്കി) ഇനി പേടിപ്പിക്കണ കഥയാണെങ്കി കൂടി കൊറച്ചൂടി അടുത്തു നിന്ന്…., എന്നെ ചുറ്റി കെട്ടിപിടിച്ച് പറയാലോ…., ഞാൻ ഒന്നും പറയില്ല….. ഉണ്ണിയേട്ടന് പേടി ആയോണ്ടല്ലെ.”

“ആർക്ക് പേടിന്ന്. (ഞാൻ കണ്ണുരുട്ടി)”

“(മീനാക്ഷി തലതാഴ്തി പതുക്കെ) മീനാക്ഷിക്ക്.”

“അപ്പെൻ്റെ മീനാക്ഷികുട്ടി ഇങ്ങട് വന്നെ. (ഞാൻ അവളെ ചേർത്ത് പിടിച്ചു. അവള് ചെറുതായിട്ട് തണുത്തിരുന്നു) ഇത്രയും പേടിയോ നിനക്ക്.”

“പേടിച്ചിട്ടല്ല. യക്ഷി ഒക്കെ ആവുമ്പെ ചോര കൊറേ വേണ്ടിവരില്ലെ. എൻ്റെല് അത്രക്കില്ല… അതാ.”

“ഓ അങ്ങനെയങ്ങനെയങ്ങനെ.”

ഞാൻ പതുക്കെ കൈ ആ കൊഴുത്ത വളവുകളിലെല്ലാം ഒന്നു തഴുകിയിറക്കി. ഇപ്പൊഴാണ് യക്ഷിയെ കൊണ്ട് ഞങ്ങള് നാട്ടുകാർക്ക് ഒരു ഉപകാരമുണ്ടായത്.

“യക്ഷി ചോരയാ കുടിക്കുള്ളോ. ഇയാളെന്നെ തിന്നോ അവടെ എത്തുമ്പഴേക്കും.”

ഞാൻ വെറുതെ ഇളിച്ചു.

💬 Comments

View all comments