0%

Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]

Author : നരഭോജി Read All Parts 4493

ഒരുപാട് തീ തിന്നിട്ടാ അമ്മ പോയത്.” എന്റെ കണ്ണ് ചെറുതായിട്ട് നനഞ്ഞു. മീനാക്ഷിയുടെ കണ്ണിൽ നോക്കുമ്പോ, അവിടെയാകെ കണ്ണീര് വന്ന്നിറഞ്ഞ്, സ്പടികപാത്രത്തിൽ നിറഞ്ഞ ഒരുതടാകമായി മാറിയിട്ടുണ്ട്, അതിൽ നിലാവ് വെള്ളാരംക്കല്ലെറിഞ്ഞ് കളിക്കുന്നുണ്ട്.

ഞാൻ വേഗം സന്ദർഭം തമാശയാക്കാൻ പാട്പെട്ടു.

“ അങ്ങനെയങ്ങനെയങ്ങനെ… അന്ന് രാത്രി ഞാനിങ്ങനെ വന്ന് ചുരുണ്ടുംകൂടി കിടന്നപ്പോ, നിലാവിങ്ങനെ പതിയെപതിയെ മുറിയിലാകെ നിറഞ്ഞ്നിറഞ്ഞ് വന്നു. ഞാനറിയാതെ തന്നെ നിന്നെ വെറുതേ ഓർത്തു. ഓർക്കാൻ പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ,  ചുമ്മാ അങ്ങേട് ഓർത്തൂന്നേ. ആരാ ചോയ്ക്കണേന്ന് കണണല്ലോ.!! അല്ലപിന്നെ അരവിന്ദൻ്റെ അടുത്താകളി…” മീനാക്ഷിക്ക് ചിരിപൊട്ടി “അപ്പൊ ഉണ്ടടാ, ഇത്പോലെ സെറ്റ്സാരിയൊക്കെ ഉടുത്ത് മന്ദം മന്ദം, ൻ്റെ മീനാക്ഷികുട്ടി വരണു സമാധാനിപ്പിക്കാൻ. പിന്നെ നമ്മളിങ്ങനെ മിണ്ടീം പറഞ്ഞൊക്കെ ഇരുന്ന് അങ്ങനെയങ്ങനെ, അങ്ങട് ഉറങ്ങിപോയി.” ഞാൻ അവളെ ചേർത്ത് കെട്ടിപുണർന്നു. വല്ലാത്തൊരു ലോകംകീഴടക്കിയ സുഖം.

“ അന്നു കണ്ട അതേ ഛായ തന്നെയാണൊ ൻ്റെ മുഖത്തിന്” അവൾ കണ്ണ്നിറച്ച് കൊണ്ട് ആകാംഷയിൽ ചോദിച്ചു.

“അന്നൊരു മുഖം ഇണ്ടായില്ല, പക്ഷെ എൻ്റൊരു ഊഹം വച്ച് ശരീരo എതാണ്ട് ഇത് പോലെന്നെ ആയിരുന്നു” ഞാൻ ഒരു കള്ളചിരിചിരിച്ചു.

“ ശ്ശീ, വഷളൻ” അവളെന്റെ നെഞ്ചിലൊരിടിയിടിച്ചു. “പറയ്. ഞാൻ അന്നുകണ്ട അത്ര സുന്ദരിയാണോ?” അവളെന്റെ കണ്ണിൽ നോക്കിയാണ് ചോദിച്ചത് കള്ളംപറയാൻ പറ്റിയില്ല.

“അന്ന് ഞാൻ സൗന്ദര്യമായിട്ട് നിന്റെ സ്നേഹം മാത്രേ കണ്ടുള്ളു. അങ്ങനെ നോക്കാണെങ്കിൽ നീ ഇന്ന് അതിലും സുന്ദരിയാണ്.” അവളേതോ നിർവൃതിയിൽ പതിയെ ചിരിച്ചു. ആ നിറഞ്ഞ കണ്ണൊന്ന് തുളുമ്പി, ഒരുകുഞ്ഞു പനിനീർതുള്ളി താമരയിതൾ പോലുള്ള കവിളിണകളിൽ തഴുകിയിറങ്ങി എന്റെ വിടർത്തി വച്ച

💬 Comments

View all comments