Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]
ചെയ്ത് കൊണ്ടുപോയിരുന്നെങ്കിൽ, ആർക്കും ഒന്നും അനുഭവിക്കണ്ടി വരില്ലായിരുന്നു. ഞാനാണ് ഇവൾക്ക് കൊടുത്തത്. പ്രായത്തിൻ്റെ ചേരത്തിളപ്പിനു കാട്ടികൂട്ടിയതിന് കിട്ടിയ പ്രതിഫലം.” അയാൾ തലതാഴ്തി തന്നെ പിടിച്ചുകൊണ്ടു തുടർന്നു….
എന്റെ തലയിൽ ഇരുട്ട് കയറിയിരുന്നു. ഞാൻ എവിടെയോക്കെയോ പിടിച്ച് നിന്നു.
*****
അരവിന്ദൻ ഓടി, തന്നെകൊണ്ട് പറ്റുന്നതിലും വേഗത്തിൽ തന്നെ. മഴയുടെ കനം കൂടികൂടി വന്നു, വസ്ത്രങ്ങളെല്ലാം വെള്ളംകുടിച്ച് ഭാരംവച്ച് പുറകിലേക്ക് വലിച്ചു കൊണ്ടിരുന്നു. കണ്ണിനുള്ളിൽ മഴവെള്ളമൊഴുകി ചുവന്ന് നീറിതുടങ്ങി. കാറ്റിൽ മരച്ചില്ലകളും, ഫലങ്ങളും, ഇലകളും പൊഴിഞ്ഞു വഴിമറക്കുന്നുണ്ട്. അവയിൽ ചിലത് ദേഹത്ത് തട്ടി തെറിച്ച് പോയി. ഇവയൊന്നും അവൻ അറിഞ്ഞത് തന്നെയില്ല. മീനാക്ഷിയുടെ കരഞ്ഞു കലങ്ങിയ മുഖം മാത്രമായിരുന്നു ഉള്ളിൽ. അന്ന് ലോകത്തുള്ള ഒന്നിനും അവനെ ആ ശ്രമകരമായ പയനത്തിൽ നിന്നും പിടിച്ചു നിർത്താൻ കഴിയുമായിരുന്നില്ല.
*****
ജങ്കാറ് കടവെത്തിയ ഇളക്കത്തിൽ, മീനാക്ഷി ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു. കടവിലേക്കിറങ്ങി നടക്കും വഴി പുറകിൽ ഒരു കൂട്ടക്കരച്ചിലും, ബഹളവും ദുശ്ശകുനമായി കേട്ടു.
അപ്പുറത്തെ കടവിലേക്ക് പോകാനിറക്കിയ വഞ്ചി മറിഞ്ഞതാണ്. അതിലുണ്ടായിരുന്നവരെല്ലാം വേഗംതന്നെ നീന്തി കരക്ക്കയറി. മുൻപത്തേതിലും ശക്തിയിൽ പുഴയൊഴുകാൻ തുടങ്ങി. കലങ്ങി മറിഞ്ഞ വെള്ളം ഉരുൾപെട്ടിയതു പോലെ കലുഷമായി ഒഴുകിതുടങ്ങി. എന്തൊക്കെയോ, എവിടെനിന്നൊക്കെയേ ഒലിച്ചു വരുന്നുണ്ട്. അതിൽ കടപുഴകിയ മരങ്ങളും, ജീവികളും, വീട്ടുസാമാനങ്ങളും കാണാൻ ഉണ്ട്.
“മലവെള്ളമിറങ്ങി, ഇനിയാരും വഞ്ചിയിറക്കരുത്, അത് മരണത്തെ വിളിച്ച് വരുത്തുന്നത് പോലെയാണ്.” ആരോ പറഞ്ഞു.
പ്രകൃതി പോലും തന്റെ യാത്ര ശരിവക്കുന്നത് പോലെ, അതിനു കൂട്ടുനിൽക്കുന്നത് പോലെ അവൾക്ക് തോന്നി.
ഇനിയാരെങ്കിലും തന്നെ അന്വേഷിച്ച് വന്നാൽ പോലും, പുഴവരച്ച ഈ അഗ്നിരേഖ മറികടക്കാൻ മനുഷ്യരായവർ
💬 Comments
View all comments