0%

Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]

Author : നരഭോജി Read All Parts 4562

ആർക്ക് കഴിയും.

****** മഴനീര് വീണ് വഴുക്കലായ ചെളിമണ്ണിൽ തെന്നി ചരിവിലേക്ക് അരവിന്ദൻ, കയ്യ് കുത്തിയുരഞ്ഞ് നിരങ്ങിവീണു. കയ്യും കാലുമെല്ലാം തൊലിപോയ നീറ്റലും പുകച്ചിലുമൊന്നും അവനറിഞ്ഞതേയില്ല. അവിടന്നെഴുന്നേറ്റ് മഴവെള്ളമിറങ്ങി കുഴഞ്ഞ് കിടക്കുന്ന വയൽമണ്ണിലേക്ക് ചാടിയിറങ്ങി ഓടിതുടങ്ങി. ചളി, കാലിനെ തടയാൻ കഴിവതും നോക്കുന്നുണ്ട്. തോറ്റുകൊടുക്കാൻ അരവിന്ദന് അതവൻ്റെ ജീവിതമായിരുന്നു.

തൃശ്ശൂർപൂരത്തിനു ആണ്ട്തോറും പകൽ മൂന്നിനു നടക്കാറുള്ള ഗംഭീരവെടിക്കെട്ട് ഈ തോരാത്ത മഴയിൽ മാറ്റിവച്ചു. അന്ന് കാലാകാലങ്ങളായി വഴക്കമില്ലാത്തത് പോലെ, കല്പ്പാന്തത്തിൽ തോൽവിയടഞ്ഞ്, കമ്പക്കെട്ടിൻ്റെ ഘോഷങ്ങളില്ലാതെ, കരിമരുന്നിൻ്റെ ത്രസിപ്പിക്കുന്ന ഗന്ധമില്ലാതെ ദൈവങ്ങൾ പോലും ഉറക്കമായി. മഴ…, ഒടുങ്ങാത്ത മഴ…., ദൈവങ്ങൾ പോലും തേറ്റുപോയ മഴ.

പക്ഷെ മനുഷ്യൻ…. കല്ലിനെ ദൈവമാക്കിയ മനുഷ്യൻ, തുള്ളിയുറഞ്ഞെത്തിയ വെളിച്ചപ്പാടിൻ്റെ തലയരിഞ്ഞ്, കൊടും കാട് വെട്ടി, പൂരം തീർത്ത മനുഷ്യൻ.  മണ്ണിനും കാറ്റിനും കടലിനും കാട്ടാറിനും കീഴടങ്ങാത്ത മനുഷ്യൻ.

മലതുരന്ന് വഴിതീർത്ത മനുഷ്യൻ, കടലളന്ന് കരതീർത്ത മനുഷ്യൻ, കരയെത്താത്ത വാനങ്ങളിൽ കൽവച്ച് നടന്ന മനുഷ്യൻ. അവനു മുന്നിൽ പ്രകൃതി തോറ്റതിൽ അത്ഭുതമുണ്ടോ.

അവരിൽ പ്രമുഖൻ, കാമുകൻ…, പ്രണയിക്കുന്നവൻ !…. അരവിന്ദൻ.... അവനോടി…, മഴയേയും, എതിരെ ചുഴറ്റിവീശുന്ന കാറ്റിനെയും കീറിമുറിച്ച്, അവൻ്റെ പ്രണയത്തിനു വേണ്ടി…

******


“മോനേ, ഞങ്ങൾ രണ്ടുപേരും വലിയവരായിരുന്നു, ഞങ്ങൾക്കു പലയിടത്തും പിടിച്ചു നിൽക്കാം, പക്ഷെ അവളു കൊച്ചുകുഞ്ഞായിരുന്നു. ആ പ്രായത്തിലേ താങ്ങാവുന്നതിലേറെ അപമാനം അവൾ അനുഭവിച്ചിട്ടുണ്ട്. എല്ലാവർക്കും അറിയാമായിരുന്നു അവൾക്കു ഈ അസുഖം ഉണ്ടെന്ന്. അവരെല്ലാം പരമാവധി അകൽച്ച അവളോടു കാണിച്ചിട്ടുണ്ട്. കൂട്ടുകാരും, പരിചയക്കാരും, എന്തിന് ഈ നിൽക്കുന്ന ഇവൻ വരെ. ഇതെല്ലാം ഞങ്ങളെ എല്ലാവരെയും ബാധിക്കുന്ന കാര്യമായത് കൊണ്ട് തന്നെ

💬 Comments

View all comments