Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]
ഒടിഞ്ഞ് ഒഴുകിവന്ന കൂറ്റനൊരു പാലകൊമ്പ് എൻ്റെ കൈകുഴയിൽ ഒന്ന്തട്ടി കടന്ന്പോയി. നിലതെറ്റിയ ഞാൻ കുറുമാലിയുടെ ആഴങ്ങളിലേക്ക് താഴ്ന്ന്പോയ് കൊണ്ടിരുന്നു.
അടിയിലെ ഭീകരമായ ഏകാന്തതയിൽ ഇരുട്ടിൽ മരണത്തിൻ്റെ വാതിൽപടിയിൽ അമ്മ നിൽപ്പുണ്ടായിരുന്നു.
“ ഉണ്ണി, മീനാക്ഷി ….. അവള് മറ്റാരുമല്ല,... നീ തന്നെയാണ്.
അവൾക്കാരുമില്ല……. അവളുപോലും……..
ഞാനവൾക്ക് വാക്ക് കൊടുത്തതാണ് നീയുണ്ടാവുമെന്ന്.
നീയുള്ളപ്പോൾ അവളൊരിക്കലും കരയില്ലെന്ന്. ഇന്നവള് കരഞ്ഞു,.... ഒരുപാട്.
അവളിനി കരയരുത്.
അവളെ കാത്തിരിക്കുന്നത് മരണമാണ്, എന്ത് തന്നെ സംഭവിച്ചാലും നീ അവളെ വിട്ടുകളയരുത്.”
പുഴയെ അറിയുകയെന്നത് ഒരു തരുണിയെ അറിയുന്നതിന് സമമാണ്. അവളുടെ കോപവും, സ്നേഹവും, സന്തോഷവും, സന്താപവും, കുലീനമായ ശരീര വടിവ്നെളിവ്കളും, അതിനോടൊപ്പം അവളുടെ നിഷ്‌കളങ്കമായ ഉള്ളവും അറിയുന്നതാണ്. അരവിന്ദന് കുറുമാലിയെ അറിയാമായിരുന്നു. കുറുമാലിക്ക് അവനേയും.
അവളവളുടെ കുത്തിയൊഴുകുന്ന കാർകൂന്തളത്തിൽ ചുറ്റിയവനെ മുകളിലേക്ക് വലിച്ചെടുത്തു. തീരാത്ത ദേഷ്യത്തിനിടയിലും ഒരമ്മ കുഞ്ഞിനെ വാരിയെടുത്തുറക്കും പോലെ. കുറുമാലി ഒരമ്മയായിരുന്നു, സുന്ദരിയാം തോഴിയായിരുന്നു, ആരാലും നാളിതുവരെ തീണ്ടപ്പെടാത്തൊരു കാമിനിയായിരുന്നു, അവളൊരു പെണ്ണായിരുന്നു… സ്നേഹത്തിൻ്റെ വില മറ്റാരെക്കാളും അവൾക്കറിയാമായിരുന്നു.
എങ്ങനെയൊക്കെയോ ചുമച്ച്, ശ്വാസമെടുത്ത്, സർവ്വശക്തിയുമെടുത്ത് ഞാൻ വീണ്ടും പുഴക്ക് കുറുകെ കൈകൾ ചലിപ്പിച്ചു തുടങ്ങി.
‘വിട്ട് കൊടുക്കില്ല, അത് മരണത്തിനാണെങ്കിൽ പോലും’
*******
ബസ്സ് തിരിച്ച് യാത്ര തുടങ്ങിയിരുന്നു. അപ്പോളാണ് ആരോ ചാടിയെന്ന് പറഞ്ഞ്, ബസ്സിലെ കിളി തലക്ക് കൈവച്ചത്. മീനാക്ഷിക്ക് തലയിൽ കൊള്ളിയാൻ മിന്നി.
‘ഈശ്വരാ അരവിന്ദേട്ടൻ.’
അവളൊന്നു മരവിച്ചിരുന്നുപോയി.
ബസ്സ് നിർത്തി കണ്ടക്ടർ ഇറങ്ങി നോക്കി. ആരുമില്ല, പുഴയുടെ വേഗത ആയാൾ കണക്ക്കൂട്ടിയതിലും എത്രയോ ഇരട്ടിമടങ്ങായിരുന്നു. അപ്പോഴാണ് വലത്തേയറ്റത്ത് ഒരു മാട് പൊന്തിവന്ന് കരക്ക് നീന്താൻ നോക്കിയത്,
💬 Comments
View all comments