Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]
വിലപിച്ചു. പിറകിൽ നിന്നും വരിയായി ഒഴികിയെത്തിയ മഴവെള്ളം എന്നെ തഴുകി പുഴയിലേക്കിറങ്ങി അതിൽ ലയിച്ചില്ലാതെയായി. എന്നെയെന്തിനോ നയിക്കുന്നത് പോലെ. ഞാൻ കണ്ണൊന്നിറുക്കിയടച്ചു തുറന്നു. ഞാൻ ഹൃദയംകൊണ്ട് ചിലത് തീരുമാനിച്ചിരുന്നു.
****
കാലംതെറ്റി പെയ്യുന്ന മഴ,....
ദിശയില്ലാതെ ചിതറിയടിച്ച ഒരു കാറ്റിൽ മഴത്തുള്ളികൾ ചരല് വാരിയെറിയും പോലെ മുഖത്ത് വന്നടിച്ചു വീണു. ചെവിയിൽ മഴക്കാറ്റിൻ്റെ മൂളക്കം മാത്രം. കൺമുന്നിൽ കുറുമാലിപ്പുഴ രൗദ്ര ഭാവത്തിൽ മുടിയഴിഞ്ഞൊഴുകുന്നു. അവളെ ഇത്രയടങ്ങാത്ത കോപത്തിൽ ആരും ഇന്നേവരെ കണ്ടിരിക്കില്ല.
ഞാൻ അക്കരെക്ക് നോക്കി, കളിക്കുന്നത് മരണത്തോടാണ്.
ഞാൻ വള്ളമിറക്കില്ലെന്ന് അവസാനമായും പറഞ്ഞ തോണിക്കാരനെ ഒരിക്കൽ കൂടി നോക്കി.
അപ്പുറത്ത് ഇപ്പൊഴെങ്കിലും എത്താൻ കഴിഞ്ഞില്ലെങ്കിൽ, അവളെ എനിക്ക് ഇനി ഒരിക്കലും കാണാൻ കഴിഞ്ഞെന്ന് വരില്ല.
“എടാ കൊച്ചനെ, എൻ്റെയീ കാലയളവിലെ ജീവിതം കൊണ്ട് വെളിവായൊരു കാര്യം ഞാൻ നിന്നോട് പറയട്ടെ, കാലനെടുക്കാനുള്ളവരെ അവനെടുക്കുകതന്നെ ചെയ്യും. അത് നമ്മൾ എന്തൊക്കെ തന്നെ ചെയ്താലും.”
ഞാൻ ഒരിക്കൽ കൂടി കുറുമാലിയെ നോക്കി, അവളുടെ മുടിചുരുളുകളിൽ ഇരുളായിരുന്നു. എങ്കിലും……
‘കുതിച്ചൊഴുകുന്ന കുറുമാലിപ്പുഴ, അന്നെനിക്ക് വെറും മയിരായിരുന്നു’
“കാലനോട് പോയി ഊമ്പാൻ പറ”
കാട്ടെരുമ പോലും എത്തിനോക്കാൻ ഭയക്കുന്ന മലവെള്ളപാച്ചിലിലേക്ക് ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെയെടുത്ത് ചാടി, നീന്തി തുടങ്ങി. കണ്ടവർ കണ്ടവർ ഭയന്ന് തലക്ക് കൈവച്ചലറി.
കടപുഴുകിയ വൻമരങ്ങളെയും, ആടുമാടുകളെയും വഹിച്ച് ഭ്രാന്തിയെ പോലെ അലറിയൊഴുകുന്ന ഒഴുകുന്ന പുഴയിൽ ഞാൻ പണിപ്പെട്ട് ശ്വാസമെടുത്ത് നീന്തി. പുഴ എന്നെയും വലിച്ച് മുന്നോട്ട് കുതിച്ചു. ഞാൻ നദിക്ക് കുറുകെ നിശ്ചിത കോണളവിൽ മുന്നോട്ട് നീങ്ങി കൊണ്ട് തന്നെയിരുന്നു. അത് അധികനേരം നീണ്ടുനിന്നില്ല. എവിടെ നിന്നോ
💬 Comments
View all comments