0%

Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]

Author : നരഭോജി Read All Parts 4.6K

രക്തസംക്രമ വ്യാധികൾ, ന്യൂമോണിയ, മറ്റു ഗുരുതരമായ രോഗാവസ്ഥകൾ, അബോധാവസ്ഥകൾ, എല്ലാം അന്ന് ഒരുപാട് വേദനിപ്പിച്ചതാണ്. ആശുപത്രി കിടക്കയിലെ ഒരുപാട് സുഹൃത്തുക്കൾ മരിക്കുന്നത്, വേദനയോടെ കാണേണ്ടി വന്ന കുഞ്ഞ്. എങ്കിലും അവളുടെ ജീവിതദർശ്ശനം ജീവിക്കലായിരുന്നു, മരണത്തിനും മുകളിൽ അതിമനോഹരമായി ജീവിക്കുകയെന്നത്. മീനാക്ഷിയുടെ ജീവിതവും, അത്തരം പീഢകളിൽ നിന്നുമുള്ള ഒരു അതിജീവനമായിരുന്നു. അരവിന്ദൻ്റെ ഉള്ളംകാൽ മുതൽ ഉച്ചിവരെ വൈദ്യുത പ്രവാഹങ്ങൾ സഞ്ചരിച്ചു. ഇതറിഞ്ഞിരുന്നെങ്കിൽ, നേരത്തേ... അൽപ്പമെങ്കിലുമറിഞ്ഞിരുന്നെങ്കിൽ, ഇപ്പോൾ സ്നേഹിക്കുന്നതിൻ്റെ ഒരു നൂറിരട്ടിയെങ്കിലും ഞാൻ അവളെ സ്നേഹിച്ചേനെ. ഇപ്പോൾ എന്നെവിട്ട് അകലാൻ നോക്കുമ്പോൾ എന്ത് പറഞ്ഞാണ് ഞാൻ തിരികെ വിളിക്കണ്ടത്. എങ്ങനെയാണ് എനിക്കവളെ വിട്ട് ജീവിക്കാൻ തന്നെ കഴിയില്ലെന്നു ഞാൻ മനസ്സിലാക്കി കൊടുക്കണ്ടത്. അവൾക്ക് മുൻപേ, ഒരു നിമിഷം മുൻപേയെങ്കിലും മരിച്ചോ?... മഴനീരിൽ, കൊഴുത്ത കണ്ണുനീരു കലർന്നതു തുടച്ചെറിഞ്ഞു ഞാൻ ഓടി, അകലെ കടവ് കാണാം, ഒരു പൊട്ടുപാലെ അക്കരെയിൽ അവളെയും. അവളെന്നെ കണ്ടിട്ടില്ല. ബസ്സിലേക്ക് കയറുകയാണ്.അതാ കരവിട്ടാൽ ഞാനവളെ എവിടെ ചെന്നു കണ്ട്പിടിക്കും.

******


പുഴക്കെന്തോ ഒരു മാറ്റംപോലെ. വല്ലാത്തൊരു ഒഴുക്കും, കലക്കവും, ഈശ്വരാ മലവെള്ളം ഇറങ്ങിയതായിരിക്കരുതേ.

പ്രാർത്ഥനകൾക്കെന്നും യതൊരു ഫലവുമില്ലതെ പോയി. മലവെള്ളം രാക്ഷസ ഭാവത്തിൽ  കുറുമാലിയെ പ്രാപിച്ചിരുന്നു. ഞാൻ അവിടെ ഓലകീറുനെയ്ത ഷെഡ്ഡിൽ ബീഡിയും പുകച്ചിരിക്കുന്ന തോണിക്കാരോട് ഒന്നുവിടാതെ അപേക്ഷിച്ചു, തോണിയിറക്കാൻ. ആരും തയ്യാറല്ലായിരുന്നു. ഇറക്കിയ തോണി കൺമുന്നിൽ മുങ്ങി, മലവെള്ളത്തിൽ ഒലിച്ച്പോയത് അവര് കണ്ണ്കൊണ്ടു കണ്ടതായിരുന്നു.ആ അപകടസാധ്യത ഏറ്റെടുക്കാൻ മാത്രം അവർക്കാർക്കും, നഷ്ടപ്പെടാൻ അപ്പുറത്ത് അവരുടെ പ്രാണനിരുപ്പില്ലായിരുന്നു, എനിക്കല്ലാതെ.

ഞാൻ അവരെ പറഞ്ഞ് മനസ്സിലാക്കാനുള്ള വിഫലശ്രമം ഉപേക്ഷിച്ച്, തലയിൽ കൈകൊടുത്ത്, ആ മഴയത്ത് വെറും മണ്ണിലിരുന്ന്

💬 Comments

View all comments