Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]
അത് അവളോടുള്ള സ്‌നേഹമാണ്. അതാണ് അവളെ നിൻ്റെടുത്ത് പിടിച്ച് നിർത്തിയത്. എൻ്റെ കുട്ടിക്ക് ജീവിതത്തിലാദ്യമായി കിട്ടിയ സ്നേഹമാണ് നീ. ഒരുപാട് കൊതിച്ചു പോയിണ്ടാവും ൻ്റെ കുട്ടി. ഇപ്പൊ അവള് പോയിട്ടുണ്ടെങ്കിൽ അതും നിന്നെയോർത്ത് മാത്രമാവും. നിന്നോടുള്ള സ്നേഹം കൊണ്ടാവും.”
മരണം…, ആത്മഹത്യ… ആ വാക്കുകൾ അവനെ ഭ്രാന്തനാക്കി. “അവളങ്ങനെയൊക്കെ ചിന്തിച്ചാൽ, അത് ശരിയാണെന്നാണോ. അതിന് ഞാൻ സമ്മതിക്കണ്ടെ. അതിനരവിന്ദൻ ചാവണം.” ഒട്ടും സമയം കളയാതെ, തിരിഞ്ഞുനോക്കാതെ അരവിന്ദൻ മഴയിലേക്കിറങ്ങിയോടി.
********** ചിന്തയുടെ തീവ്രത പരന്നില്ലാതായപ്പോഴാണ്, മീനാക്ഷി ഇരിക്കുന്ന സ്ഥലത്തിനെ കുറിച്ചു ബോധവതിയായത്. പെട്ടന്ന് വലിയശബ്ദത്തിൽ ഹോൺ മുഴക്കി മഴയൊട്ടും കാര്യമാക്കാതെ ഒരു മോട്ടോർബസ്സ് വന്ന് നിന്നു. അവളതിനുള്ളിലെ ഇരുട്ടിലേക്ക് ഒരുവട്ടം നോക്കി, അപ്പുറത്തെ കടവിലേക്ക് വിഴികൾ നട്ടു. അവനെ ഇട്ടെറിഞ്ഞ് പോകുമ്പോഴും, തന്നെ തിരിഞ്ഞവൻ വരുമെന്ന്, അവളുടെ മനസ്സ് അവളറിയാതെ തന്നെ തുടിച്ചിരുന്നു. ബസ്സിലേക്ക് കാലെടുത്ത് വച്ച് ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി. അകലെ അലറിവിളിച്ചൊഴുകുന്ന പുഴക്കപ്പുറം, അലച്ച്തല്ലി പെയ്യുന്ന മഴക്കപ്പുറം, നെഞ്ച്പൊട്ടി വിളിച്ചവൻ ഓടിവരുന്നു, തകർന്നുപോയ അവളുടെ പ്രാണനാഥൻ, അടക്കാനാവാത്ത ഹൃദയവേദനയിൽ അവൾ തിരിഞ്ഞു. ഇല്ല, ഞാനെന്ന പാഴ്‌ജൻമം തലയിലേറ്റാൻ മാത്രം, പാപം എൻ്റെ ഉണ്ണിയേട്ടൻ ചെയ്തിട്ടില്ല. ഇത് തന്നെ അധികമായി, ഇനി എന്റെ സമയമായി. മടുത്തു, എത്ര നാളായി ഈ ഒളിച്ചോട്ടം തുടങ്ങിയിട്ട്.
****** ഹൈഡിയ ബ്രോഡ്ബെൻ്റ് , ലോകം മുഴുവൻ പ്രശസ്തയായ എയ്‌ഡ്‌സ് കിഡ്. ഇൻ്റർവ്യൂ ഞാനും കണ്ടിട്ടുണ്ട്. ഓമനയായ ഒരു ആഫ്രോ-അമേരിക്കൻ കുട്ടി, വളരെ കൊച്ച്കുട്ടി. അവൾ ചെറുപ്പം മുതൽ എയ്സ്ബാധിതയാണ്. അവളനുഭവിച്ച ദുരിതങ്ങൾ, രോഗപീഢകൾ… ചെറുതിലെ തന്നെ തലച്ചോറിൽ അണുബാധ,
💬 Comments
View all comments