0%

Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]

Author : നരഭോജി Read All Parts 4.6K

എന്നെയിങ്ങനെ പ്രാന്താനായി വിട്ടിട്ട് അവൾക്ക് ചാവണം,... അല്ലെ ടീ… പുല്ലെ… ചാവാൻ തന്നെയല്ലെ  ഇറങ്ങിയേ നിയ്യ്... പറയടി നിൻ്റെ അണ്ണാക്കിലെന്താ പട്ടിപെറ്റു കെടക്കണുണ്ടോ.”

“ഹ്‌മ്മ്..”അവള് പതിയെ മൂളി.

ഞാൻ കരഞ്ഞ് തുടങ്ങിയിരുന്നു “എടി,.. യെടീ നിനക്കെന്ത് മൈരും ആവട്ടെ, എന്ത് രോഗായാലും ആവട്ടെ… എയ്‌ഡ്‌സോ, നീലക്കൊടുവേലിയോ, ആകാശമിഠായിയോ എന്ത്, തേങ്ങയുമാവട്ടെ. അത് നമുക്ക് വരണോടത്ത് വച്ച് കാണാ.” ഞാൻ പുറംകൈ വച്ച് കണ്ണൊന്ന് തുടച്ച്, അവളുടെ കൈപിടിച്ച് നെഞ്ചിൽ വച്ചു.

“എനിക്ക് നിന്നെ ഇഷ്ടാന്നേ, ജീവനാന്നേ, അതെന്താ നിന്റെ ഈ പേട്ട് തലയിൽ കേറാത്തെ…. ലോകത്തൊന്നുകൊണ്ടും അതിലൊരു നുണുങ്ങുപോലും കുറവ് വരില്ലെന്നേ….. എന്നെയിവിടെ ഒറ്റക്ക് വിട്ട്ട്ട്മാത്രം പോകലെ. എനിക്കാരും ഇല്ല… അതാണ്…., ഇനിയിത്രയൊക്കെ സ്നേഹം തന്നിട്ട്, ഇത്രകാലം ഒപ്പമുണ്ടായിട്ട്, ഒന്നും പറയാണ്ട് നീയങ്ങ്‌ട് പോയാ.., ഞാൻ ചെറുതായിട്ട് അങ്ങട് കെട്ടിതൂങ്ങി ചാവണ്ടി വരും, സങ്കടം കൊണ്ട്.., അല്ലാണ്ട് വേറെ കൊഴപ്പം ഒന്നും ഇണ്ടായിട്ടല്ല. അത്ര അവസ്ഥയാണ് നീയില്ലാതെ. നിന്റെ യീ കാല് ഞാൻ പിടിക്കാം” ഞാൻ അവളുടെ കാല് തിരഞ്ഞു. എന്തൊക്കെയാണ് പറയുന്നത്, എന്തൊക്കെയാണ് ചെയ്യുന്നതെന്ന യാതൊരുവിധ ബോധവും എനിക്കപ്പോഴുണ്ടായിരുന്നില്ല. അവളുപോയി കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചുള്ള ഭയംമാത്രം  തലയിലിങ്ങനെ കത്തിനിന്നു.

“ആ പൊഴേലു മുങ്ങി ഞാൻ ചത്തേനെ യെൻ്റെ ഇവളെ,... എന്നാലും കൊഴപ്പല്ല്യാ.., ഒരു നാല് വട്ടംകൂടി ഞാൻ അതിൽ ചാടിനീന്താം. അങ്ങോട്ടുമിങ്ങോട്ടും, എന്നാലെങ്കിലും പൂവാണ്ടിരിക്കാൻ പറ്റോ…”

“എനിക്കറിയില്ല എന്ത് ചെയ്തിട്ടാ, എനിക്കെത്രക്ക് ഇഷ്ടാ നിന്നേ ന്ന് കാണിക്കാന്ന്. നീ തന്നെ പറ, ഞാൻ അതൊക്കെ ചെയ്യാം, അല്ലെങ്കി ഞാൻ കുറച്ചേരം യിങ്ങനെ തലകുത്തി നിന്നാലോ.” ഞാൻ

💬 Comments

View all comments