0%

Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]

Author : നരഭോജി Read All Parts 4.6K

തലകുത്താൻ നോക്കി, അവൾക്കിതെല്ലാം കണ്ട് കരച്ചിലും വരുന്നുണ്ട്, ഒപ്പം ചിരിയും പൊട്ടുന്നുണ്ട്. “എന്തൊക്കെ ആയാലും, എങ്ങനെയൊക്കെ ആയാലും, ഈ പെരുമഴയിലീ ലോകംമൊത്തം ഒലിച്ച് പോയാലും, എന്നെ വിട്ട് നീ മാത്രം പോകല്ലെ, ഞാൻ വിടില്ല.” ഞാൻ കുട്ടികളെ പോലെ വാശി പിടിച്ചാ കാല് മുറുക്കിപിടിച്ചു.

അവൾ ഒന്നുംപറയാതെ കണ്ണുതുടച്ചു കൊണ്ട് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.

ഞങ്ങൾ രണ്ടുപേരും ഒരുപാട് നേരം, പരസ്പരം ഒന്നുംതന്നെ പറയാതെ ബസ്സിൻ്റെ ലോങ്ങ് സീറ്റിൽ ചേർന്നിരുന്നു. അവൾ തല എൻ്റെ തോളിൽ ചായ്ചിരുന്നു. ഞാനവളുടെ കൈകൾ മുറുക്കെ എന്റെ നെഞ്ചിനോട് ചേർത്ത് പിടിച്ചിരുന്നു.

“സരു പറഞ്ഞത്, എത്ര ശരിയാ...”

“എന്താ…”

“ആരുടെ കയ്യിന്ന് രക്ഷപ്പെട്ടാലും, ഉണ്ണിയേട്ടൻ്റെ കയ്യിന്ന് ഞാൻ രക്ഷപെടില്ലാന്ന്.”

“അല്ലാ പിന്നെ…. വേണ്ടാ വേണ്ടാന്ന് വക്കുമ്പൊ. കളിക്കാ നിയ്യ്… സിസ്സാരക്കാരനല്ലയീ അരവിന്ദൻ, ടെററാ, ടെറർ…”

അവള് ചിരിക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണീര് പൊടിയുന്നുണ്ടായിരുന്നു.

നല്ല പ്രായമുള്ള ആ വയസ്സൻ ബസ്സ് മൂളിമുരണ്ട് ഇളകിപുളഞ്ഞ് ചുമച്ച് തുപ്പി, ഞങ്ങളുടെ എളിയ ജീവിതത്തിന്റെ ചുരം കയറിതുടങ്ങി….

*******
അച്ചെ……. അച്ചെ ...... ( മായ ഉറക്കെ വിളിച്ചു)

കഴിച്ചില്ലെ ഇത് വരെ നിയ്യ്…

അരവിന്ദൻ അവളുടെ കുഞ്ഞുബാഗിൽ ടിഫിൻബോക്സ് വക്കുന്നതിനിടയിൽ അവളെ നോക്കാതെ തന്നെ ചോദിച്ചു.

നോക്കുമ്പോ മായ അവളുടെ വലിയ കുഞ്ഞികണ്ണുകളും തുറന്നടച്ച്, അവനെ നോക്കി കുഞ്ഞ്നുണകുഴികൾ കാണിച്ച് ചിരിച്ചു. മീനാക്ഷിയുടെ അതേ നുണക്കുഴികൾ അവൾക്കും കിട്ടിയിട്ടുണ്ട്. പക്ഷെ അവളുടെ അമ്മയെപ്പോലെ സങ്കടം വരുമ്പോൾ അതില്ലാന്ന് നുണപറഞ്ഞാ എനിക്ക് ദേഷ്യംവരും. കാരണം രണ്ടുപേരുടെയും കണ്ണിൽ നോക്കിയാൽ എനിക്കതറിയാം.

മായ അവൾക്ക് ഞാൻ ചപ്പാത്തി വച്ച്

💬 Comments

View all comments