Chapter Title : മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)
ഞാനും അവളും കൂടെ അ തോടിന്റെ സൈഡിൽ ഇരുപ്പുറപ്പിച്ചു,
ഞാൻ മെല്ലെ പോക്കറ്റിൽ നിന്നും ഒരു സിസ്സർ ഫിൽറ്റർ എടുത്തു കത്തിച്ചു., മുകളിലേയ്ക്കു നോക്കി ഒരു പുകയും വിട്ടു ആ പറമ്പിലേക്ക് ചുമ്മാ ഒന്ന് നോക്കി
" എടാ ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ.!" എന്തോ സീരിയസായ കാര്യം പറയാനുള്ള പോലെ സനു എന്റെ അടുത്തേയ്ക്കു ചേർന്നിരുന്നു
"ഈ സിഗരറ്റു ഒഴികെ എന്തും ചോദിക്കാം, പതിനഞ്ചു രൂപയാ മോളെ, ഒരു തുള്ളി ഞാൻ തരൂല.." ഞാൻ പിന്നെയും വെറുതെ ഒരു പുക കൂടി വലിച്ചു വിട്ടു
" ഒന്ന് പോയെടാ, അതല്ല , നിനക്ക് ഇതുവരെ തോന്നിയില്ലേ, ഇത്രയും സ്വത്തും, കാണാൻ അതിസുന്ദരിയുമായ വീണ ചേച്ചിയ്ക്കെന്താ നേരത്തെ കല്യാണം വരാത്തതെന്നു.?"
അവൾ എന്നെ ഒരു ചോദ്യഭാവത്തോടെ നോക്കി,
എനിയ്ക്കും ഈ സംശയം നേരത്തെ ഉണ്ടായതാണ്, പക്ഷെ ആരോട് ചോദിക്കാൻ,
ഇപ്പൊ ഇവള് എവിടുന്നോ അത് സംബന്ധിച്ച ന്യൂസും പൊക്കിപിടിച്ചോണ്ടാണ് വന്നിരിക്കുന്നത്,
ഞാൻ സിഗരറ്റ് പെട്ടെന്ന് വലിചൊന്നു വിട്ടു, അവൾ പറയുന്നത് കേൾക്കാനായി അവളുടെ നേരെ ഇരുന്നു
" ആ എടാ, എന്നോട് സംഗീത ചേച്ചിയാണ് പറഞ്ഞത്,
വീണ ചേച്ചിയുടെയും ജാതകം നിന്നെ പോലെയാ, ചൊവ്വാ ദോഷം.!,
വന്ന കല്യാണങ്ങൾ എല്ലാം ഇങ്ങനൊരു പേരും പറഞ്ഞു ഒഴിഞ്ഞു പോയികൊണ്ടേ ഇരുന്നു,
ഇതിപ്പോ ചേച്ചി പഠിപ്പിക്കാൻ പോയ ഇന്ടിട്യൂട്ടിലെ കൂടെ പഠിപ്പിക്കുന്ന ചേട്ടനാ,
രണ്ടുപേരും മുട്ടൻ പ്രേമമായിരുന്നു എന്ന കേട്ടത്,
പുള്ളിയ്ക്കണേൽ ഈ ചൊവ്വ ദോഷത്തിലൊന്നും ഒരു വിശ്വാസവുമില്ല,
അതോണ്ട് പുള്ളി വീട്ടുകാരുമായി വന്നു പെണ്ണ് ചോദിച്ചു,
സാമ്പത്തികമായി
💬 Comments
View all comments