0%

Chapter Title : മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)

വന്നു

" അമ്മാവൻ പേടിയ്ക്കാതെ, അച്ഛൻ ആദ്യം ഒരു ചെറിയ നീരസം പറഞ്ഞെങ്കിലും,

അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, ഒന്നുല്ലെലും വീണ നമ്മുടെ കുട്ടിയല്ലേ അമ്മാവാ,

അവൾക്കൊരു പ്രശ്നം വന്നാൽ ഞങ്ങൾ വെറുതെ ഇരിക്കുമോ."

സനോജേട്ടൻ അമ്മാവനോട് പറഞ്ഞു

" എന്നാലും മോനെ മനു ഒന്നും ഇതുവരെ പറഞ്ഞില്ലാലോ.?"

എല്ലാവരും പെട്ടെന്ന് എന്റെ മുഖത്തേയ്ക്കു നോക്കി

ഒരു നൂറു കണ്ണുകളെങ്കിലും കാണും, ഞാൻ ആ നോട്ടമെല്ലാം സഹിക്കാൻ പറ്റാതെ വെന്തുരുകി.!

ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ചേട്ടനെ നോക്കി

ചേട്ടൻ പെട്ടെന്ന് എന്നെ ചേർത്ത് നിർത്തി.,

" ഇവൻ എന്റെ അനിയനാണ്, ഇവന്റെ മനസ് എനിക്കറിയാം., ഇവന് ഈ കല്യാണത്തിന് നൂറു സമ്മതം.!"

അപ്പൊ എല്ലാവരും കൂടി എല്ലാം ഉറപ്പിച്ചു, ഇനി ഞാൻ എന്ത് പറയാൻ.!

" ആ അമ്മാവാ, അച്ഛൻ ഒരു കാര്യം കൂടി പറഞ്ഞു,

മുഹൂർത്തത്തിന് അച്ഛനും അമ്മയ്ക്കും എന്തായാലും എത്താൻ പറ്റില്ല,

പക്ഷെ കെട്ട് കഴിഞ്ഞു ഉടനെ നമ്മൾ എല്ലാവരും കൂടി അങ്ങോട്ട് പുറപ്പെടണം,

നാളെ കഴിഞ്ഞു ഒരു നല്ല നാളു കൂടിയുണ്ട്,

അമ്മയുടെ ആഗ്രഹം ആണ് മനുവിന്റെ താലിചാർത്തു അവിടെ വെച്ച് വേണമെന്ന്, എന്തോ അത് നടക്കില്ല, എന്നാലും ഒരു ചെറിയ ചടങ്ങു പോലെയെങ്കിലും നടത്തണമെന്നാണ് 'അമ്മ പറഞ്ഞത്.!"

സനോജേട്ടൻ അമ്മാവനോട് പറഞ്ഞു

" അതിനെന്താ മോനെ, അങ്ങനെ ആവട്ടെ.!"

പിന്നെ എല്ലാം ചറപറാ വേഗത്തിൽ ആയിരുന്നു,

എന്നെ ചേട്ടനും ബാക്കിയെല്ലാവരും കൂടി പിടിച്ചു ഒരു റൂമിലേയ്ക്ക് കൊണ്ടുപോയി.!

പത്തുമിനിറ്റ്കൊണ്ടു തന്നെ എനിയ്ക്കുള്ള മുണ്ടും നേര്യതും എവിടെനിന്നോ വന്നു,

ഞാൻ ഒരു പ്രതിമ കണക്കെ

💬 Comments

View all comments