0%

Chapter Title : മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)

എല്ലാത്തിനും നിന്നുകൊടുത്തു,. മേക്കപ്പ് ഇടലെല്ലാം പെട്ടെന്ന് കഴിഞ്ഞു,!

സമയം പത്തരയോട് അടുത്തപ്പോൾ തന്നെ എന്നെപിടിച്ചു നേരത്തെ ഒരുക്കിവെച്ച കതിർമണ്ഡപത്തിൽ പിടിച്ചിരുത്തി.!

കത്തിക്കൊണ്ടിരിക്കുന്ന ഹോമകുണ്ഡത്തിൽ എന്തെക്കെയോ മന്ത്രജപങ്ങൾ ചൊല്ലിക്കൊണ്ടു തന്ത്രി നെയ്യ് ഒഴിക്കുന്നുണ്ട്,

ആ ഹോമകുണ്ഡത്തിലും ഭീകരമായിരുന്നു എന്റെ ഉള്ളിലെ അവസ്ഥ.,

ഒരു പത്തു മിനിട്ടു കഴിഞ്ഞപ്പോൾ തന്നെ പരിവാരങ്ങളോട് ഒപ്പം വീണ എത്തി,

അവൾ വന്നു എന്റെ ഇടതുവശത്തായി ഇരുന്നു,

എനിയ്ക്കു അവളുടെ മുഖത്ത് നോക്കാൻ തന്നെ സാധിക്കുന്നുണ്ടായിരുന്നില്ല,

എപ്പോഴോ കഷ്ടപ്പെട്ട് ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി,

പക്ഷെ അവൾ എന്നെ ദഹിപ്പിക്കാൻ എന്ന വട്ടം ഒരു തവണ എന്നെ നോക്കുക മാത്രം ചെയ്തു,

ആ ഒറ്റ നോട്ടത്തിൽ തന്നെ എല്ലാം ഉണ്ടായിരുന്നു,

ചടങ്ങുകൾ എല്ലാം പെട്ടെന്ന് നീങ്ങി,

താലികെട്ടാനായി താലി എടുത്തപ്പോൾ തന്നെ എന്റെ കൈവിറക്കാൻ തുടങ്ങി,

എങ്ങനെയോ പാടുപെട്ടു ഞാൻ താലി അവളുടെ കഴുത്തിനു ചുറ്റും എത്തിച്ചു ഒരു കെട്ടു കെട്ടി,

ഉടനെ എന്റെ കയ്യിൽനിന്നു ആ താലി മേടിച്ചു എന്റെ പെങ്ങൾ ബാക്കി കെട്ടുകൾ മുറുക്കി.!

ഞാൻ അപ്പൊൾ ഒന്നുപാളി വീണയെ നോക്കി,

അവൾ കുമ്പിട്ടു ഇരിക്കുകയാണ്,

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.!

അവളുടെ വിഷമം എനിയ്‌ക്കാ  നിമിഷം മനസിലായി.!

ചടങ്ങു കഴിഞ്ഞു മൂന്നുവട്ടം അവളുടെ കയ്യിൽ പിടിച്ചു ഞാൻ അഗ്നികുണ്ഡത്തിനു വലം വെച്ചു,

സത്യത്തിൽ ഞാൻ വീണയുടെ കയ്യിൽ പേരിനുമാത്രം മുട്ടിച്ചു തൊട്ടിട്ടേ ഉണ്ടായിരുന്നുള്ളു.!

ചടങ്ങെല്ലാം കഴിഞ്ഞു ഞാനും അവളും മണ്ഡപത്തിൽ നിന്നിറങ്ങി അവളുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി,

ഞാൻ പിന്നെ എന്റെ  ചേട്ടന്റെ കാലിൽ വീഴാൻ പോയപ്പോഴേക്കും

💬 Comments

View all comments