Chapter Title : മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)
ഞാൻ സനുവിനെ ആൾക്കൂട്ടത്തിനിടയിൽ തപ്പിപ്പിടിച്ചു, അവളെ മാറ്റി നിർത്തി.!
"എന്താടാ കല്യാണ ചെക്കാ അവസാനം അവളെത്തന്നെ അടിച്ചെടുത്തല്ലോ.!
അവൾ എന്നെ കളിയാക്കാനെന്നോണം പറഞ്ഞു
" ഒലക്കേടെ മൂട്, എടി നീ കരുതുന്ന പോലെയല്ല കാര്യങ്ങൾ,
അവൾക്കു എന്നെ കണ്ണെടുത്താൽ കണ്ടുകൂടാ,
പോരാത്തതിന് അവള് ഇപ്പോഴും ആ വിനുവിനെ ആണ് സ്നേഹിക്കുന്നത് പോലും.! അവള് എന്റെ മുഖത്ത് നോക്കി പറഞ്ഞടി അത് .!"
ഞാൻ എന്റെ നിസ്സഹായാവസ്ഥ അവളെ പറഞ്ഞു കേൾപ്പിച്ചു
" നീ ഇതൊക്കെ എന്താ ഈ പറയണേ.!" അവൾ അന്തം വിട്ടു എന്നെ നോക്കി
ഞാൻ എന്തേലും പിന്നെയും പറയുന്നതിന് മുമ്പേ,
സുരേന്ദ്രനമ്മാവൻ എന്നെ പിന്നെയും ആരെയെക്കെയോ പരിചയപെടുത്താനായി പിടിച്ചു വലിച്ചു
"അമ്മാവാ ഒരു മിനിറ്റ് ഞാൻ ഇപ്പൊ വരാം.!"
ഞാൻ മുണ്ടു ശെരിയാക്കാനെന്ന വ്യാജേനെ പിന്നെയും അവിടെ നിന്നു
"അമ്മാവനെന്നോ, അച്ഛനെന്നു വിളിക്കു മരുമോനെ.!" അയാളുടെ മുഖം പിന്നെയും വിടർന്നു
ആരും ഞങ്ങളെ നോക്കുന്നില്ല എന്ന് ഉറപ്പാക്കി അയാൾ പിന്നെയും തുടർന്നു
"മോനെ സത്യത്തിൽ നിനക്കറിയാമോ,
എനിക്ക് ഇന്നലെ വരെ മനസ്സിൽ ആധിയാർന്നു,
ആ വിനു എങ്ങാനും ആയിരുന്നു എന്റെ മകളെ കല്യാണം കഴിച്ചിരുന്നതെങ്കിൽ,
എന്റെ മോളുടെ എല്ലാ കാര്യങ്ങളും ഞാൻ ആദ്യം മുതലേ നോക്കേണ്ടി വന്നേനെ,
എനിക്കതിൽ സന്തോഷമേ ഉള്ളു,
പക്ഷെ ഇവിടെ റാണിയെ പോലെ കഴിഞ്ഞ എന്റെ മോൾ അവന്റെ വീട്ടിൽ ചെന്നാലുള്ള അവസ്ഥ എനിക്ക് ആലോചിക്കാൻ വയ്യായിരുന്നു,
ഇപ്പോഴാ എനിയ്ക്കു സമാധാനം ആയതു ഒന്നുല്ലെലും നീ നമ്മുടെ സുധാകരേട്ടന്റെ മോനല്ലേ,
എന്റെ മോളുടെ കാര്യത്തിൽ ഇനി എനിയ്ക്കു ഒരു പേടിയുമില്ല.!"
💬 Comments
View all comments