0%

Chapter Title : മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)

അമ്മാവൻ, അല്ല അമ്മായിഅച്ചൻ അത് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതു ഞാൻ കണ്ടു.!

എന്റെ മനസ്സിൽ പക്ഷെ മറ്റൊന്നായിരുന്നു ഓടിയതു

എന്റെ പൊന്നു കിളവ നിങ്ങ ഇത് എന്തറിഞ്ഞട്ട.!

എന്റെ വീട്ടിലെ അവസ്ഥ എനിയ്ക്കല്ലേ അറിയൂ,

എന്റെ പാട് എനിയ്ക്കറിയാം,

മര്യാദയ്ക്ക് ഡിഗ്രി പോലും പാസ്സായിട്ടില്ലാത്ത ഞാൻ പെണ്ണും കെട്ടി ചെന്നാൽ,!

എന്നെ  കാണുമ്പോഴേ ചതുര്ഥിയായ എന്റെ തന്തപ്പടി ഇനി എന്തൊക്കെ കാട്ടികൂട്ടുമോ ആവൊ.,!

ഇനി ഇതെല്ലം പോരാത്തതിന് വീണ.!

ഇപ്പൊ സത്യത്തിൽ ഈ ലോകത്തു എന്നോടുള്ള കലിപ്പിന് എന്റെ അച്ഛനെ തോൽപ്പിക്കാൻ ഒരാൾ വന്നിരിക്കുന്നു,

ഇപ്പൊ അവളുടെ കയ്യിലെങ്ങാനും ഒരു തോക്കു വെച്ച് കൊടുത്താൽ.,

അതിന്റെ ഉണ്ട തീരുന്നതു വരെ വേണേൽ അവളെന്റെ നെഞ്ചത്ത് പൊട്ടിക്കും,

മിക്കവാറും ഇങ്ങേരുടെ സെന്റിയടിയിലും, ഗന്ത്യതരം ഇല്ലാതെയും ആവണം അവൾ ഈ കടുംകൈയ്ക്കു  സമ്മതിച്ചത് തന്നെ.!

ഞാൻ എന്തായാലും അമ്മാവന്റെ കൂടെ അമ്മാവന്റെ കൂട്ടുകാരെ എല്ലാം കാണാൻ ചെന്നു,

പുള്ളി വളരെ സന്തോഷത്തോടെ ആണ് എന്നെ പരിചയപ്പെടുത്തിയത്,.!

ഞാൻ ഇതിനിടയിലാണ് വീണയെ തപ്പിയതു,

കുറച്ചു മാറി അവൾ ആരോടോ സംസാരിക്കുന്നു,

ആളെ കുറച്ചുകൂടി നോക്കിയപ്പോഴാണ് അത് രേഷ്മയാണെന്നു എനിയ്ക്കു മനസിലായത്,

രേഷ്മ എന്തൊക്കെയോ അവളോട് പറയുന്നുണ്ട് ,

വീണയുടെ മുഖം അപ്പോഴും ദേഷ്യത്തോടെ ചുവന്നിരിക്കുകയാണ്,

പിന്നെയും എന്തൊക്കെയോ പറഞ്ഞു രേഷ്മ പോവുന്നത് ഞാൻ കണ്ടു.!

ഇനി എന്ത് പുലിവാലാണാവോ അവൾ പറഞ്ഞിട്ടുണ്ടാവുക.!

വീണ പിന്നെ പതിയെ നടന്നു ഞങ്ങളുടെ അടുത്തേയ്ക്കു വന്നു.!

അവൾ എന്റെ അടുത്ത് വന്നു എല്ലാവരോടും ചിരിച്ചുകൊണ്ടു തന്നെ സംസാരിച്ചു,

ഞാൻ നോക്കുമ്പോൾ മാത്രം ചടേന്നു

💬 Comments

View all comments