Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]
എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണോ.?!!
അച്ഛൻ എല്ലാവരെയും അകത്തേയ്ക്കു കയറ്റിവിടുന്ന തിരക്കിലായിരുന്നു, കുറച്ചു കഴിഞ്ഞു പുള്ളി സനോജേട്ടനടക്കം ഞങ്ങളുടെ കുടുംബം നിൽക്കുന്ന വശത്തേയ്ക്ക് വരുന്നത് കണ്ടു, പുള്ളി പെട്ടെന്ന് ആ കൂട്ടത്തിൽ ആരെയോ തപ്പുന്നത് പോലെ എനിയ്ക്കു തോന്നി,
ചെറുതായിട്ട് ഇരുന്ന സീറ്റിൽനിന്നു ഞാൻ താഴ്ന്നു ഇരിക്കാൻ നോക്കി,
എന്റെ പൊന്നു അമ്മാവാ എന്നെ കണ്ടുപിടിക്കല്ലേ, എന്നെ ഇനിയും ആ വീണയുടെ കൂടെ നിർത്തല്ലേ.! അറിയാതെ ഉള്ളുകൊണ്ടു ആഗ്രഹിച്ചു.!
അമ്മാവൻ പെട്ടെന്ന് വീണയോട് എന്തേക്കെയോ സംസാരിക്കുന്നത് കണ്ടു , വീണയുടെ മുഖഭാവം കണ്ടിട്ട് അവൾക്കത് ഒട്ടും ഇഷ്ടപ്പെടുന്നില്ല എന്ന് മനസിലായി.!
ഇങ്ങേരു ആ അരവട്ടിനെ പിന്നെയും ഭ്രാന്ത് കയറ്റാണോ എന്റെ ദൈവമേ.?
ഇരുന്നിടത്തുനിന്നു പിന്നെയും താഴ്ന്നു ഇരിക്കാൻ പാടുപെട്ട് പിന്നെയും അങ്ങോട്ട് നോക്കി,.
വീണ എന്തേക്കെയോ പിറുപിറുത്തുകൊണ്ട് ഞാൻ ഇരിക്കുന്ന കാറിന്റെ ഭാഗത്തേയ്ക്ക് വരുന്നു.!
പണ്ടാരമടങ്ങാൻ.! അങ്ങേര് മോളെ നല്ല ഭാര്യ ആക്കുകയാണ്, എന്നെ വിളിക്കാൻ പറഞ്ഞുവിട്ടേക്കാണ് അവളെ, അവളാണേൽ കൊലക്കയറിന്റെ അടുത്തേയ്ക്കു പോകുന്ന പ്രതിയുടെ മുഖഭാവത്തോടെയാണ് വരുന്നതുതന്നെ, പക്ഷെ ആ മുഖം കണ്ടട്ടു എനിക്കൊരു ആരാച്ചാർ ഫീൽ ആണ് കിട്ടുന്നത്.!
ഞാൻ പിന്നെയും താഴ്ന്നു ഇരിക്കാൻ നോക്കി, ഇനിയും താഴ്ന്നാൽ ലെസ്സ്സിന്റെ മൂടുംപൊളിച്ചു കീപ്പോട്ടു പോകണ്ട അവസ്ഥ എത്തി,
അവളോടുള്ള ഭയംകൊണ്ടല്ല, പക്ഷെ അവളെ കാണുമ്പോൾ എനിയ്ക്കു ഇഞ്ചികടിച്ച കുരങ്ങൻ മട്ടാണ്,.! ഒരു തരം മിശ്രിത വികാരങ്ങൾ.!
അവൾ വന്നു ഡോറിൽ മുട്ടിയതല്ലാതെ എന്റെ പേരുകൂടി വിളിക്കുന്നില്ല.!
അവൾ പിന്നെയും അവളുടെ അച്ഛനെ നോക്കി,
അങ്ങേര് ദൂരെ നിന്ന് കൈകൊണ്ടു എന്തെക്കെയോ ആംഗ്യങ്ങൾ കാണിക്കുന്നു,.!
അവൾ പെട്ടെന്ന് വാതിൽ തുറന്നു എന്നെ നോക്കി,
ഞാൻ നിർവികാരനായി അവളെയും.!
"അച്ഛൻ വരാൻ പറഞ്ഞു.!" അവൾ പെട്ടെന്ന് എന്റെ മുഖത്ത് നിന്ന് കണ്ണുമാറ്റി പറഞ്ഞു
"ആയിക്കോട്ടെ,..!" ഞാൻ ഒറ്റവാക്കിൽ ഒതുക്കി, എന്റെ മുണ്ടു നേരെയാക്കി വണ്ടിയിൽ നിന്ന് ഇറങ്ങി.
വീണ എനിയ്ക്കു കാത്തുനിൽക്കാതെ പെട്ടെന്ന് പോയി,
അവളുടെ പുറകെ ചുമ്മാ നടന്നു.!
ഇപ്പോഴാണ് അവളുടെ പുറകിൽ കൂടിയുള്ള ചന്തം ആദ്യമായി ശ്രെദ്ധിക്കുന്നതു.!,
അവളുടെ ആരവണ്ണം തീരെ ചെറുതാണ്,
അവളുടെ നിബിഡമായ എന്നാൽ
💬 Comments
View all comments