0%

Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]

ഞാൻ നോക്കിയപ്പോൾ ഒരു കത്തി.!

ദൈവമേ ഇവളെന്നെ കുത്തിക്കൊല്ലാൻ പോവാണോ.?

അവൾ ഒന്നും മിണ്ടാതെ മേശയുടെ പുറത്തിരുന്ന ഒരു കവർ എടുത്തു ആ കത്തിയും കയ്യിൽ പിടിച്ചു ബാത്റൂമിൽ കയറി.!

ഞാൻ മിഴുങ്ങസ്യാ കട്ടിലിൽ ഇരുന്നു,

കുറച്ചു കഴിഞ്ഞു വീണ ഇറങ്ങി വന്നു, അവൾ വസ്ത്രം മാറിയിരുന്നു, ഒരു നൈറ്റ് ഷർട്ടും, പൈജാമയും.!

അവൾ പെട്ടെന്ന് മേശമേൽ ഇരുന്ന പാലെടുത്തു മുഴുവൻ കുടിച്ചു,

സത്യത്തിൽ അവളതിൽ എന്തേലും കലക്കിയിട്ടുണ്ടോ എന്ന് പേടിച്ചു ഞാൻ അത് കുടിക്കാതിരുന്നതാണ്, അത് മണ്ടത്തരമായി എന്ന് എനിയ്ക്കു ഇപ്പൊ തോന്നി.!

അവൾ കട്ടിലിൽ ഞാൻ ഇരുന്ന നേരെ മറ്റേ സൈഡിൽ വന്നു നിന്നു.!

അവളുടെ കയ്യിലിരുന്ന കത്തി ടൂബിന്റെ വെളിച്ചത്തിൽ തിളങ്ങി.!

ഞാൻ ആ കത്തിയിലേയ്ക്കും, അവളെയും മാറിമാറി നോക്കി

" ഈ കത്തി കണ്ടിട്ടാണോ നോക്കുന്നെ, താൻ പേടിക്കണ്ട എനിയ്ക്കു നന്നായിട്ടറിയാം എനിയ്ക്കു ഇത് വെച്ച് നിന്നെ ഒന്ന് ചെയ്യാൻ പറ്റില്ല എന്ന്, നീ എന്നെക്കാളും വളരെ ആരോഗ്യം ഉള്ളവനാണ്, ഇത് എനിയ്ക്കുള്ളതാണ്, എന്റെ ശരീരത്തിൽ നീയെങ്ങാനും തൊട്ടാൽ ഞാൻ സ്വയം ഈ കത്തി എന്റെ ദേഹത്ത് ഇറക്കും., എന്റെ ഒച്ചപ്പാട് കേട്ട് വരുന്നവരോട് എന്ത് പറയണം എന്ന് എനിയ്ക്കു അറിയാം.!"

അവൾ ആ കത്തിയുടെ മൂർച്ച നോക്കാനെന്ന പോലെ അതിൽ പിടിച്ചു നോക്കികൊണ്ട് പറഞ്ഞു

ആ സന്തോഷമായി, ഇവള് വെറുതെ ഒച്ചയുണ്ടാക്കിയാൽ തന്നെ എല്ലാവരും ഓടിവരും.! അതിന്റെ കൂടെ എന്റെ വെളിവില്ലാത്ത തന്തയും കാണും.! ഞാൻ ഇവളെ കുത്തിയെന്നങ്ങാനും പറഞ്ഞാൽ അങ്ങേരു അപ്പൊ ഓടിപോയി ആ തോക്കെടുത്തോണ്ടുവരും.! പണ്ടാരമടങ്ങാൻ,!

"

💬 Comments

View all comments