Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]
പറഞ്ഞത് ഒന്നും ഇഷ്ടപ്പെട്ടിരുന്നില്ല, പ്രേത്യേകിച്ചു പഠിക്കണം എന്നുള്ളത്.! പക്ഷെ അവസാനം പറഞ്ഞത് പെരുത്തങ്ങു പുടിച്ചു,
അവളെ സനുവിന്റെ റൂമിലേയ്ക്ക് തട്ടും എന്നുള്ളത്, ഇന്നലെ ആ കത്തി കാരണം ഒരുപോള കണ്ണടച്ചിട്ടില്ല.
പിന്നെ ഉരുളയ്ക്ക് ഉപ്പേരിപോലുള്ള ആ സ്വപ്നവും
അറ്റ്ലീസ്റ്റ് മനസ്സമാധാനത്തോടെ ഉറങ്ങാനെങ്കിലും പറ്റുമല്ലോ
"എന്നാലും അച്ഛാ...!" സനോജേട്ടന്റെ വാക്കുകൾ പൂർത്തിയാക്കാൻ ഞാൻ സമ്മതിച്ചില്ല
"എനിയ്ക്കു സമ്മതമാണ്, അച്ഛൻ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും, ഞാൻ സ്വന്തം കാലിൽ നിൽക്കുന്ന ഒരവസരം വന്നട്ടു മതി എനിയ്ക്കു ഒരു കുടുംബ ജീവിതം., എനിയ്ക്കു ഒരു പ്രേത്യേക സാഹചര്യത്തിൽ കല്യാണം കഴിക്കേണ്ടി വന്നു, പക്ഷെ ഞാൻ കാരണം ആരുടേയും ജീവിതം തകരണ്ട., ഞാൻ ഇനി ഡിഗ്രി പാസ്സായി പണിയും കിട്ടിയിട്ട് മതി എല്ലാം..!"
ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി
എല്ലാവരുടെയും മുഖത്ത് ഒരു ആശ്ചര്യ ഭാവം, സത്യത്തിൽ വീണയിൽ നിന്നും അച്ഛൻ എന്നെ രെക്ഷിച്ചെടുത്തതാണെന്നു എനിയ്ക്കല്ലേ അറിയൂ.!
ആ പ്രെശ്നം അതോടെ അവിടെ തീർന്നു, അച്ഛൻ സുരേന്ദ്രനച്ചന്റെ അടുത്തേയ്ക്കു എന്റെ പരീക്ഷയുടെ കാര്യം പറഞ്ഞു ക,മ്പി,കു,ട്ട,ന്,നെ,റ്റ് ചടങ്ങുകളെല്ലാം ഒരു മാസത്തേയ്ക്ക് നീട്ടിപ്പിച്ചു, ആദ്യം പുള്ളി സമ്മതിച്ചില്ലെങ്കിലും വീണയും പറഞ്ഞപ്പോൾ പുള്ളി വഴങ്ങി,.!
വീണ പെട്ടിയും കിടക്കയുമെടുത്തു സനുവിന്റെ റൂമിലേയ്ക്ക് മാറി, എനിയ്ക്കു പതിയെ പതിയെ എന്റെ ജീവിതം തിരിച്ചു കിട്ടി തുടങ്ങി.! ആകെയുള്ള ഒരു പ്രശനം വീണ വീട്ടിലുള്ളതാണ്.!
അവൾ നിമിഷനേരം കൊണ്ട് എന്റെ വീട്ടിൽ ഞാനൊഴികെ എല്ലാവരെയും കയ്യിലെടുത്തു,
അകെ എന്റെ കൂടെ കട്ടയ്ക്കു നിന്നതു സനുവായിരുന്നു,
വീണ ഫോറിനിൽ നിന്ന് അവളുടെ അമ്മാവൻ വഴി എന്തെക്കെയോ മേക്-അപ്പ് കിറ്റ് മേടിച്ചുകൊടുത്തു
💬 Comments
View all comments