Chapter Title : മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]
നേരത്തെ അങ്ങനെ പറഞ്ഞെന്നെ ഉള്ളു.!"
വിനു പെട്ടെന്ന് പ്ളേറ്റ് മാറ്റി
വീണ ഒന്നും പറയാതെ എന്റെ കൈകളിൽ നിന്ന് എഴുന്നേറ്റു, അവൾ വിനുവിന്റെ അടുത്തേയ്ക്കു നടന്നു,
അണ്ടിപോയ അണ്ണാനെ പോലെ ഞാൻ നിലത്തിരുന്നു.!
എന്റെ കുഴിയും വെട്ടി ആദ്യത്തെ മണ്ണുവാരി ഞാൻ തന്നെ ഇട്ടിരിക്കുന്നു .!
പക്ഷെ ഞാൻ ചിന്തിച്ചതിനു നേരെ വിപരീതമാണ് നടന്നത്,
ടപ്പേ..
കാതടിപ്പിക്കുന്ന ഒരു ശബ്ദം
തന്റെ അടുത്തേയ്ക്കു വന്ന വീണയെ കൈനീട്ടി സ്വീകരിക്കാനായി ഭവിച്ച വിനുവിന്റെ കരണം തകരുമാറു അടിച്ചു അവൾ പിന്നെയും ആക്രോശിച്ചു കൊണ്ട് അവന്റെ അടുത്തേയ്ക്കു അടുത്തു,
പെട്ടെന്ന് കിട്ടിയ അടിയിൽ അടിതെറ്റി വിനു നിലത്തേയ്ക്കു വീണു,
അവൻ പെട്ടെന്ന് ചാടിപിടിച്ചെഴുന്നേറ്റു അവളെ തിരിച്ചു അടയ്ക്കാനായി ഭാവിച്ചപ്പോഴേക്കും ഞാൻ ഇടയിൽ കയറി നിന്നു,
എന്റെ പിന്നിലേയ്ക്ക് എന്റെ സംരക്ഷണത്തിലേയ്ക്ക് വീണ മാറി നിന്നു,
പെട്ടെന്നുണ്ടായ കോലാഹലം കണ്ടു ആൾകാർ ഓടിക്കൂടി,
സംഭവം പന്തിയല്ല എന്ന് തോന്നിയതിനാലാവം വിനുവും പിൻമാറി,
" നീയെന്താടി, ഇവനെയും കൂട്ടുപിടിച്ചു എന്നെ തല്ലാൻ വന്നതാണോടി..!?"
വിനു അടിയുടെ വേദന കടിച്ചമർത്തി വീണയെ നോക്കി ചീറി
" ഞാനിവിടെ വരുന്ന വരെ, എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരാളായാണ് ഞാൻ നിന്നെ കരുതിയത്,
പക്ഷെ ഇപ്പൊ എനിയ്ക്കു മനസിലായി കരിക്കട്ടയെ ആണ് ഞാൻ ഇത്ര നാളും സ്വർണമായി കരുതിയിരുന്നതെന്നു..!"
അവൾ അവനെ പുച്ഛഭാവത്തിൽ നോക്കികൊണ്ട് പറഞ്ഞു,
ആ ഭാവം ഞാൻ ഒരുപാട് കണ്ടട്ടുള്ളതായതുകൊണ്ടു എനിയ്ക്കു വലിയ ഭാവമാറ്റമൊന്നും തോന്നിയില്ല
" ഓ നീയിപ്പോ വലിയ പതിവ്രത,
എടി പുല്ലേ, വേറൊരുതന്റെ താലി കഴുത്തിൽ വെച്ചുകൊണ്ട് ഇത്ര
💬 Comments
View all comments