0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

ആക്രോശമാണ് എന്നെ വരവേറ്റത്,

അറിയാതെ കൈ പിൻവലിച്ചുപോയി..

എന്ത് പറയണമെന്ന് ഒരു രൂപവുമില്ല,

ഇത്ര നേരം മനസ്സിലേയ്ക്ക് ഓടിവന്ന രൂപമൊക്കെ ഇപ്പൊ എങ്ങോ പോയിമറഞ്ഞു,

എനിയ്ക്കു പരിചിതമായ എന്റെ കാലന്റെ രൂപമുള്ള വീണ പിന്നെയും എന്റെ മുന്നിൽ

"അയ്യോ വീണേ, അതു വീണയുടെ തുടയായിരുന്നോ, ഞാൻ കരുതി ഹാൻഡ് റെസ്റ്റർ ആവുമെന്ന്..!"

ഞാൻ പെട്ടെന്ന് മനസ്സിൽ വന്നത് പറഞ്ഞു കൂടെ എന്റെ വളിച്ച ചിരിയും,.

അവളുടെ കണ്ണുകൾ ഒന്നുകൂടി ചുവന്നു, അതിനു ഒപ്പം പിടിയ്ക്കാനെന്ന പോലെ അവളുടെ മുഖം മൊത്തത്തിൽ ചുവന്നു തുടുത്തു,

ദൈവമേ..... അറിയാതെ മനസ്സ് വിളിച്ചുപോയി,...

"അതേടാ, നിന്നെ പോലുള്ള എല്ലാവന്മാർക്കും ഞങ്ങള് പെണ്ണുങ്ങൾ ഒരു വസ്തു മാത്രം ആണല്ലോ,

മജ്ജയും മാംസവും ഉള്ള ഒരു വസ്തു, നിന്റെയൊക്കെ ഇഷ്ടത്തിന് തട്ടി കളിയ്ക്കാനുള്ള ജീവികൾ..!

അവൾ ദേഷ്യം കൊണ്ട് തുള്ളുകയായിരുന്നു.,

" എന്റെ പൊന്നു വീണേ, നീ ഒച്ചപ്പാട് ഉണ്ടാക്കാതെ, ഞാൻ അറിയാതെ ചെയ്തുപോയതാ..!"

ഞാൻ രംഗം എങ്ങനെയെങ്കിലും ശാന്തമാക്കാൻ പാടുപെട്ടു.,

"ഇപ്പൊ ഞാൻ ഒച്ചപ്പാട് ഉണ്ടാക്കിയതാണോ പ്രെശ്നം, നീ ചെയ്തതിൽ ഒരു തെറ്റുമില്ലേ.?"

അവളെന്നെ വിടാനുള്ള ഒരു ഭാവവും ഇല്ലായിരുന്നു

" ഞാൻ ഇത്ര തലപോണ കാര്യമൊന്നും ചെയ്തില്ലാലോ, ഒന്നുല്ലെലും ഞാൻ നിന്റെ താലികെട്ടിയ ഭർത്താവല്ലേടി.!"

എനിയ്ക്കു ആകെ അങ്കലാപ്പും ദേഷ്യവും ഒരുപോലെ ഇരച്ചുകയറി വന്നു, അങ്കലാപ്പാണ് കൂടുതൽ, അച്ഛനെയും ചേട്ടനെയും അറിയാവുന്ന സ്ഥലമാണ് കടന്നു പോകുന്നതെല്ലാം,

ആരെങ്കിലും ഞങ്ങളുടെ സംഭാഷണം കേട്ടാൽ, ഓടുന്ന വണ്ടിയാണ് എന്നുള്ളതാണ് ആകെയുള്ള ആശ്വാസം

" അതേ ഈ അധികാരമാണല്ലോ എല്ലാ ആണുങ്ങൾക്കും,

ഇത്തിരി മുന്നേ അവൻ എന്നോട് ചോദിച്ചതും ആ അധികാരത്തിൽ ആണല്ലോ,

ഇതുവരെ എന്നോട് അങ്ങനെ അവൻ സംസാരിച്ചിട്ടില്ല,

ഇന്ന് ആദ്യമായി......

അതും എന്റെ മാനത്തിനു അവൻ.....!"

ഭദ്രകാളിയെ പോലെ വിറളിപിടിച്ചിരുന്ന പെണ്ണ് പെട്ടെന്ന് പൊട്ടിക്കരഞ്ഞു..!

ഇവളിങ്ങനെ കേരളത്തിലെ ചില പാർട്ടികാർ ഗ്രൂപ്പ് മാറുന്നപോലെ പെട്ടെന്ന് പെട്ടെന്ന്  വികാരങ്ങൾ മാറ്റിയാൽ ഞാനെന്തു ചെയ്യും.!

പക്ഷെ അവളെ കണ്ട നാൾ മുതൽ എനിയ്ക്കു ഈ കരച്ചിൽ ഒരു വീക്നെസ് ആണ്.!

എന്റെ കയറിവന്ന ദേഷ്യമെല്ലാം എങ്ങോ പിന്നെയും

💬 Comments

View all comments