0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

മനു നമുക്ക് ഇപ്പോത്തന്നെ വീട്ടിലേയ്ക്കു പോകണ്ട, എന്റെ മനസാകെ മൂഡി ആയേക്കാണ്,

ക്യാൻ യു ഡ്രൈവ് മി സം വേർ എൽസ്.?"

എന്റെ മനസ്സിൽ ചറപറ ലഡുക്കൾ പൊട്ടി.,

"അതിനെന്താ വീണ,"

ഞാൻ വണ്ടി തേർഡ് ഗിയറിലേയ്ക്കിട്ടു എടുത്തു.!

വണ്ടി ഞാൻ അൻപത്തിനും അറുപതിനും ഇടയിലാണ് ഓടിച്ചത്.,

വീണ അവളുടെ സൈഡിലെ മിറർ താഴ്ത്തി,

തണുത്ത ക മ്പികു ട്ട ന്‍,നെ റ്റ്കാറ്റ് ശക്തിയായി ഉള്ളിലേയ്ക്ക് അടിച്ചു കയറി,

മഴപെയ്യാനാണെന്നു തോന്നുന്നു മേഘങ്ങളെല്ലാം ഉരുണ്ടു കൂടുന്നുണ്ട്.!

വഴിയിൽ അധികം തിരക്കില്ലാത്തകൊണ്ടു എനിയ്ക്കു സുഖമായി,

ഞാൻ ഇടയ്ക്കിടയ്ക്ക് അവളെ നോക്കികൊണ്ടിരുന്നു,

അവളുടെ മുഖത്ത് എന്തെല്ലാമോ ഭാവങ്ങൾ മിന്നിമറയുന്നു,

പക്ഷെ ഇപ്പോൾ എനിയ്ക്കാ പഴയ ദേഷ്യം കാണാൻ സാധിക്കുന്നില്ല,

"നിന്നെക്കാളും എന്തുകൊണ്ടും ബേധമാണട മനു,,,"

അവളുടെ വാക്കുകൾ എന്റെ മനസ്സിലേയ്ക്ക് ഓടി ഓടി വന്നു,,

മനസ്സിൽ ആകെ ഒരു തരം കോർമയിൽ അങ്ങനെ എന്തോ ഒന്നില്ലേ അത്,

വാക്കുകൾക്കെല്ലാം ഇത്ര സുഖമുണ്ടോ.?

അതും ഇവൾ പറയുന്ന വാക്കുകൾക്കു ഇത്ര സുഖമുണ്ടെന്നു ഞാൻ ഒരു അരമണിക്കൂർ വരെ വിചാരിച്ചിരുന്നില്ല.,

അല്ലേൽ തന്നെ എങ്ങനെ വിചാരിക്കാനാണ്,

തമ്മിൽ കണ്ടാൽ  എന്താട, ഏതാടാ എന്ന ഭാവമല്ലായിരുന്നോ.!

അല്ലേൽ പണ്ടെങ്ങാണ്ടു ഇവളുടെ കയ്യീന്ന് കാശും മേടിച്ചു മുങ്ങി നടന്നവനെ കാണുന്ന ഭാവവും.!

എന്നാലും ഞാൻ അവനേക്കാളും ബേധമാണെന്നു.!

ഓർക്കുമ്പോൾ ഓർക്കുമ്പോൾ സുഖമുള്ള ഒരു ചിരി വരുന്നു.!

ഇനി ഇവളിതു എന്റെ തന്തപ്പടിയോട് കൂടെ പറയണം,

അങ്ങേരുടെ അരുമ സന്തതിയാണിപ്പോൾ ഇവൾ,

ഹോ ഇതെങ്ങാനും ഇവള് അങ്ങേരുടെ മുന്നിൽ വെച്ച് പറഞ്ഞാൽ,

ആ മുഖമൊന്നു കാണാൻ പറ്റിയാൽ,

💬 Comments

View all comments