0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

ചാടിക്കൊടുത്ത എലിയുടെ അവസ്ഥയായി.!

പെട്ടെന്നൊരു പൊട്ടിക്കരച്ചിലായിരുന്നു രോഷ്നിയെ വരവേറ്റത്ത്,

സ്വതവേ ചങ്കൂറ്റത്തോടെ മാത്രം എന്തുകാര്യത്തിനെയും നേരിട്ടട്ടുള്ള വീണയെ മാത്രം കോളേജിൽ കണ്ടു പരിചിതമായ രോഷ്‌നിയ്ക്കു അവളുടെ ഈ മാറ്റം തെല്ലൊന്നു അമ്പരപ്പിച്ചു.!

അവൾ വേഗം വീണയെ ആശ്വസിപ്പിക്കാനെന്ന വണ്ണം അവളോട് ചേർന്നിരുന്നു,

അവളെ തന്നിലേയ്ക്ക്‌ അടുപ്പിച്ചു,

കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരുപാട് സ്നേഹിച്ചതാണ് താൻ ഇവളെ,

ഇവളുടെ ഈ സൗന്ദര്യം അന്ന് തനിയ്‌ക്കൊരു ലഹരിയായിരുന്നു,

കുടിക്കാതെതന്നെ മത്തുപിടിപ്പിക്കുന്ന ഒരു ലഹരി..!

റോഷ്‌നിയുടെ മാറിലേയ്‌ക്ക് വീണ തന്റെ വിഷമങ്ങളുടെ കെട്ടഴിച്ചു,

ഒട്ടൊന്നു കരഞ്ഞു കഴിഞ്ഞപ്പോഴേക്കും റോഷ്‌നിയെ വിട്ടുമാറി അവൾ നേരെ ഇരുന്നു.!

" നീ കരയാതെ കാര്യം പറ കൊച്ചേ..!"

റോഷ്‌നി വീണയുടെ കണ്ണുകളിലേയ്ക്ക് നോക്കി

വീണ തന്റെ കണ്ണുകൾ തുടച്ചു

" റോഷി നിനക്കറിയാലോ, ഇവിടെ നീയല്ലാതെ വേറെ ആരാ എനിയ്ക്കു ഉള്ളത്.,!

അവൾ ചെറുതായൊന്നു നിർത്തി,

പിന്നെ കല്യാണം തൊട്ടു ഇതുവരെയുള്ള എല്ലാ കാര്യങ്ങളും ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.!

കേട്ടകാര്യങ്ങളെല്ലാം വിശ്വസിക്കാൻ പാടുപെടുന്ന പോലെ റോഷ്‌നി അവളുടെ മുഖത്തേയ്ക്കു നോക്കി

" നീ എന്ത് മണ്ടത്തരമാടി പെണ്ണെ കാണിച്ചത്.?!"

റോഷ്‌നി കത്തിക്കയറി വന്ന ദേഷ്യം ചെറുതായൊന്നു അടക്കി വെച്ച് വീണയെ നോക്കി

" ഞാൻ ഈ പറഞ്ഞതിൽ ഏതാണ്,.?"

റോഷ്‌നി ഉദ്ദേശിച്ചത് എന്താണെന്നു മനസിലാവാതെ വീണ റോഷ്‌നിയെ നോക്കി.!

"മൊത്തത്തിൽ,

ആദ്യത്തേത്,

നീ ആ വിനുവിനെ കാണാനായി ഓടിപ്പിടിച്ചു പോയത്.!

നീ എന്ത് വിശ്വസിച്ചാണ് പെണ്ണെ അതിനു മുതിർന്നത്,

കോളേജിൽ പഠിച്ച കാലം മുതൽ എനിയ്ക്കു  അവനെ അറിയാം,

കോഴിയുടെ മറ്റൊരു രൂപമാണ് അവൻ,

ഇന്സ്ടിട്യൂട്ടിൽ നിന്റെ കൂടെ അവൻ ഉണ്ടെന്നു അറിഞ്ഞപ്പോൾ മുതൽ എനിയ്ക്കു കുരു പൊട്ടിയതാണ്,

അവൻ പിന്നെ നിന്നെ കല്യാണം ആലോചിച്ച വരെ എത്തി കാര്യങ്ങൾ,

നിനക്കറിയാമോ ആ കല്യാണം മുടങ്ങിപോയതിൽ ഏറ്റവുമധികം സന്തോഷിച്ചിരുന്ന ആള് ഞാനായിരിക്കും.!"

വീണ എന്ത് പറയണമെന്നറിയാതെ രോഷ്‌നിയെ നോക്കി.

" എടി അവനു അന്നും ഇന്നും നോട്ടം നിന്റെ രൂപത്തിനോടും നിന്റെ അപ്പന്റെ സ്വത്തിനോടും മാത്രമായിരുന്നു,

നിന്നോട് ഞാൻ അന്നും ഇത് പറഞ്ഞതാണ്,

പക്ഷെ നിനക്ക് അത്

💬 Comments

View all comments