0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

കേൾക്കാൻ ഒരു ഭാവവും ഇല്ലായിരുന്നല്ലോ.!"

റോഷ്‌നി പൊന്തിവന്ന ദേഷ്യം പിന്നെയും കടിച്ചമർത്തി.,

" നീ അന്ന് പറഞ്ഞത് ഞാൻ കേട്ടില്ല, പക്ഷെ ഇപ്പൊ എനിയ്ക്കു അങ്ങനെയെല്ലാം തോന്നുന്നുണ്ട്,

അവന്റെ ഇന്നെന്തെയാ ചോദ്യം എനിയ്ക്കു അവനോടു ഉണ്ടായിരുന്ന അവസാനത്തെ ആ കണിക ഇഷ്ടവും ഇല്ലാതാക്കി,

അവനു അല്ലെങ്കിൽ തന്നെ എപ്പോഴും  താല്പര്യം എന്റെ അച്ഛന് എത്ര കോടി രൂപയുടെ ആസ്തിയുണ്ടെന്നു അറിയാനായിരുന്നു.!"

വീണ എന്തോ ഓർത്തെടുക്കാനായി പാടുപെടുന്ന പോലെ പറഞ്ഞു നിർത്തി

" നീ പിന്നെ എന്നതിനാടി ആ നാറിയ്ക്കു തല നീട്ടികൊടുക്കാൻ പോയത്.?"

റോഷ്‌നി ഒരു ചോദ്യഭാവത്തോടെ അവളെ നോക്കി

"അത് പിന്നെ എന്റെയീ ജാതകദോഷം കാരണം എനിയ്ക്കു ഒരു കല്യാണവും വരാതെ ഇരുന്നപ്പോൾ,

എന്റെ അച്ഛൻ വിഷമിക്കുന്നത് കണ്ടു എനിയ്ക്കു സഹിക്കാൻ സാധിച്ചില്ലടി,

അതാണ് എപ്പോഴോ തോന്നിയ ഒരു ബുദ്ധിമോശത്തിൽ എന്റെ പുറകെ നടന്ന അവനോടു ഞാൻ സമ്മതം പറഞ്ഞത്,!

അവനു എന്റെ ജാതകം ഒരു പ്രേശ്നമേ അല്ലായിരുന്നു... അപ്പോഴത്തെ ആ സാഹചര്യത്തിൽ അങ്ങനെ പറ്റിപോയതാണ്,

പിന്നെ പിന്നെ ഞാൻ അറിയാതെ തന്നെ ഞാൻ അവനെ ഇഷ്ടപെടുകയായിരുന്നു,...

പക്ഷെ ഇപ്പൊ വിനു, ഈ വീണയുടെ മനസ്സിൽ മരിച്ചു കഴിഞ്ഞു.!"

വീണ ഒരു ദൃഢനിശ്ചയം എടുത്തപോലെ പറഞ്ഞു നിർത്തി

റോഷ്‌നി അവൾ പറയുന്നതെല്ലാം കേട്ടിരുന്നു

" പിന്നെ നീയെന്തിനാ മനുവിനോട് അങ്ങനെയെല്ലാം പറഞ്ഞത്.?"

" അത് പിന്നെ മനുവിനെ അന്ന് അങ്ങനെ രേഷ്മയുടെ കൂടെ കണ്ടപ്പോൾ,

പിന്നീട് രേഷ്മ എന്നോട് പറഞ്ഞതാണ് ഒന്നും നടന്നില്ലാ എന്ന്,

പക്ഷെ എനിയ്ക്കന്നു അത് അവൾ രക്ഷപെടാൻ വേണ്ടി പറഞ്ഞതാണെന്നാണ് തോന്നിയതു,

പക്ഷെ ഇന്ന് മനു അവന്റെ മുന്നിൽ വെച്ച് എന്റെ മാനം രക്ഷിക്കാൻ വേണ്ടി,

അവൻ ആ ടെസ്റ്റ് എടുക്കാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ....."

വീണ വാക്കുകൾ കിട്ടാതെ പരതി.!

"കോപ്പു,

എടി പെണ്ണെ ഇക്കാലത്തു ഒരു പെണ്ണിനെ തൊട്ടാൽ തന്നെ അവളെ ഒരു പത്തു പതിനെട്ടു തവണ കളിച്ചെന്നു പൊങ്ങൻ പറയാനാ ആൺപിള്ളേർക്കു ഇഷ്ടം,

അതിനിടയിലാ ഒരുത്തൻ തന്റെ ആണത്തത്തെ തന്നെ കളിയാക്കുന്ന രീതിയിൽ അങ്ങനെ പറഞ്ഞത്,

അല്ലേൽ നീ തന്നെ

💬 Comments

View all comments