Chapter Title : മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]
പിന്നെ നിന്നെ കല്യാണം ആലോചിച്ച വരെ എത്തി കാര്യങ്ങൾ,
നിനക്കറിയാമോ ആ കല്യാണം മുടങ്ങിപോയതിൽ ഏറ്റവുമധികം സന്തോഷിച്ചിരുന്ന ആള് ഞാനായിരിക്കും.!"
വീണ എന്ത് പറയണമെന്നറിയാതെ രോഷ്‌നിയെ നോക്കി.
" എടി അവനു അന്നും ഇന്നും നോട്ടം നിന്റെ രൂപത്തിനോടും നിന്റെ അപ്പന്റെ സ്വത്തിനോടും മാത്രമായിരുന്നു,
നിന്നോട് ഞാൻ അന്നും ഇത് പറഞ്ഞതാണ്,
പക്ഷെ നിനക്ക് അത് കേൾക്കാൻ ഒരു ഭാവവും ഇല്ലായിരുന്നല്ലോ.!"
റോഷ്‌നി പൊന്തിവന്ന ദേഷ്യം പിന്നെയും കടിച്ചമർത്തി.,
" നീ അന്ന് പറഞ്ഞത് ഞാൻ കേട്ടില്ല, പക്ഷെ ഇപ്പൊ എനിയ്ക്കു അങ്ങനെയെല്ലാം തോന്നുന്നുണ്ട്,
അവന്റെ ഇന്നെന്തെയാ ചോദ്യം എനിയ്ക്കു അവനോടു ഉണ്ടായിരുന്ന അവസാനത്തെ ആ കണിക ഇഷ്ടവും ഇല്ലാതാക്കി,
അവനു അല്ലെങ്കിൽ തന്നെ എപ്പോഴും താല്പര്യം എന്റെ അച്ഛന് എത്ര കോടി രൂപയുടെ ആസ്തിയുണ്ടെന്നു അറിയാനായിരുന്നു.!"
വീണ എന്തോ ഓർത്തെടുക്കാനായി പാടുപെടുന്ന പോലെ പറഞ്ഞു നിർത്തി
" നീ പിന്നെ എന്നതിനാടി ആ നാറിയ്ക്കു തല നീട്ടികൊടുക്കാൻ പോയത്.?"
റോഷ്‌നി ഒരു ചോദ്യഭാവത്തോടെ അവളെ നോക്കി
"അത് പിന്നെ എന്റെയീ ജാതകദോഷം കാരണം എനിയ്ക്കു ഒരു കല്യാണവും വരാതെ ഇരുന്നപ്പോൾ,
എന്റെ അച്ഛൻ വിഷമിക്കുന്നത് കണ്ടു എനിയ്ക്കു സഹിക്കാൻ സാധിച്ചില്ലടി,
അതാണ് എപ്പോഴോ തോന്നിയ ഒരു ബുദ്ധിമോശത്തിൽ എന്റെ പുറകെ നടന്ന അവനോടു ഞാൻ സമ്മതം പറഞ്ഞത്,!
അവനു എന്റെ ജാതകം ഒരു പ്രേശ്നമേ അല്ലായിരുന്നു... അപ്പോഴത്തെ ആ സാഹചര്യത്തിൽ അങ്ങനെ പറ്റിപോയതാണ്,
പിന്നെ പിന്നെ ഞാൻ അറിയാതെ തന്നെ ഞാൻ അവനെ ഇഷ്ടപെടുകയായിരുന്നു,...
പക്ഷെ ഇപ്പൊ വിനു, ഈ വീണയുടെ മനസ്സിൽ മരിച്ചു കഴിഞ്ഞു.!"
💬 Comments
View all comments