0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

എനിയ്ക്കിപ്പോ ആൽബി പറയുന്നതിനേക്കാൾ വിപി പറയുന്നതാണ് ശെരിയായിട്ടു തോന്നുന്നത്.!

"എടാ വിപിയെ നീ ചുമ്മാ എരിതീയിൽ എണ്ണ ഒഴിച്ചുകൊടുക്കാതെ,

ഇപ്പൊ പ്രേശ്നങ്ങളെല്ലാം ഒന്ന് പരിഹരിച്ചു വരുവാണ്.!"

ആൽബി പെട്ടെന്ന് വിപിയെ തടഞ്ഞു

" എന്ത് പരിഹാരം,

എടാ മനുവേ,

ഇന്ന് നീ കണ്ടത് മൊത്തം അവളും അവനും കൂടിയുള്ള ഒരു നാടകമല്ല എന്ന് ആരറിഞ്ഞു.?

അവള് നിന്നെ പറ്റിക്കുന്നതായിട്ട എനിയ്ക്കു തോന്നുന്നത്,!"

വിപി നേരെ ഇരുന്നുകൊണ്ട് പറഞ്ഞു

പെട്ടെന്ന് എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി,

ഞാൻ ഇതുവരെ ആ ഒരു ആംഗിളിൽ ചിന്തിച്ചിരുന്നില്ല,!

"എടാ വിപിയെ നീ ചുമ്മാ കള്ളും പുറത്തു ഓരോന്ന് വിളിച്ചുപറയാതെ..!"

ആൽബി പിന്നെയും അവനെ തടയാനായി ഭാവിച്ചു

" എടാ ആൽബി അവൻ പറഞ്ഞതിലും കാര്യമില്ലെടെ.?

അല്ലേൽ ഇത്ര നാളും വിനു വിനു എന്ന് പറഞ്ഞു കൊണ്ട് നടന്ന അവളെങ്ങനെ ഒറ്റയടിക്ക് മാറി.?"

എന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ അൽബി കുഴങ്ങി

" ആ അതാണ് ഞാൻ പറഞ്ഞത്," വിപി തുടർന്നു

" എടാ ഇപ്പൊ മനുവിന്റെ വീട്ടിലെ എല്ലാവരെയും അവള് കയ്യിലാക്കി,

മനുവിനെ മാത്രം ഒഴികെ,

ഈയൊരു നാടക്കത്തോടെ മനുവും അവളെ വിശ്വസിക്കുമെന്നു അവള് കരുതിക്കാണും,.!"

വിപി ഒരു ഇരുത്തം വന്ന നയതന്ത്രഞ്ജനെ പോലെ പറഞ്ഞു നിർത്തി,.

അവൻ ആ പറഞ്ഞതിലും കാര്യമുണ്ടെന്നു ഞങ്ങൾക്ക് രണ്ടുപേർക്കും തോന്നി

" അല്ല പക്ഷെ അതുകൊണ്ട് ആവൾക്കെന്താടാ ഗുണം.?" ആൽബി മനസിലാവാതെ ചോദിച്ചു

" എടാ ഇപ്പോഴുള്ള സാഹചര്യം വെച്ച് വീണ പറയുന്നത് എന്തും എല്ലാവരും വിശ്വസിക്കും,

ഈയൊരു സംഭവത്തോടെ മനുവും അവളെ വിശ്വസിക്കും എന്ന് അവള് കരുതിക്കാണണം,

ഇപ്പൊ അവള് ഈ കല്യാണത്തിൽ പെട്ടുപോയെക്കാണ്,

ഇതിൽ നിന്ന് ഊരാതെ അവളുടെ വിനുവിന്റെ ഒപ്പം ജീവിക്കാൻ, എന്നുള്ള ആഗ്രഹം ഒരിയ്ക്കലും നടക്കില്ല,

പക്ഷെ അവന്റെ കൂടെ ഒളിച്ചോടാം എന്നുവെച്ചാൽ അതും നടക്കില്ല,

കാരണം,

അവളുടെ തന്തയെ പറ്റി  ഞാൻ അറിഞ്ഞതോളം വെച്ച് അയാള് രണ്ടിനെയും അരിഞ്ഞു കടലിൽ താഴ്ത്തും,

അതുമാത്രമല്ല ജീവിക്കാനുള്ള പൈസയും വേണമല്ലോ,

അതാണേൽ അങ്ങേരുടെ കയ്യിൽ ആവശ്യത്തിന് ഉണ്ട് താനും,

അപ്പൊ

💬 Comments

View all comments