0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

വിപിയുടെ മുഖത്ത്,

ഉള്ളിൽ കിടക്കുന്ന ലഹരിയുടെ ഗുണം.!

പക്ഷെ ഒരു നിഗൂഢ മൗനം ഞങ്ങളുടെ ഇടയിൽ തളം കെട്ടിനിന്നു,

ഓഡിയോ പ്ലയെറിൽ ഓടുന്ന സംഗീതം ഒഴികെ

" ആ പൂറിമോള് അവനെ കാണാനായിട്ടു ഓടിപിടിച്ചു പോയ.,!

അതിനു ഈ കൊഞ്ഞാണൻ വണ്ടി ഡ്രൈവറായി കൂടെയും പോയി, അടിപൊളി.!

വിപിയാണ് ആ മൗനത്തിനു വിരാമമിട്ടത്

"എടാ വിപി നീ ചുമ്മാ വെള്ളത്തിന്റെ പുറത്തു വിളിച്ചുകൂവാതെ,

നീ എന്തിനാടാ മനു, അപ്പൊ ആ ടെസ്റ്റ് എടുത്തോളാമെന്നു  ചാടിക്കയറി പറഞ്ഞത്.?"

ആൽബി എന്റെ മുഖത്തേയ്ക്കു നോക്കി

" എടാ അപ്പൊ പെട്ടെന്ന് എനിയ്ക്കു അങ്ങനെ പറയാനാ തോന്നിയെ.! കയ്യെന്നു പോയതാടാ.!"

ഞാൻ എന്റെ നിസ്സഹായാവസ്ഥ വെളുപ്പെടുത്തി

" എടാ ഊളെ അപ്പൊ നീ കെട്ടിയതു അവളെ ചുമ്മാ വീട്ടിൽ കൊണ്ടുവന്നു നിർത്താനായിരുന്നോ.,?

ഇതാണ് പറയണേ എറിയാൻ അറിയാവുന്നവരുടെ കയ്യിൽ ദൈവം വടികൊടുക്കില്ല എന്ന്.!"

വിപി പിന്നെയും എന്നെ പുച്ഛിച്ചു തള്ളി

" എന്റെ വിപി നീയൊന്നു മിണ്ടാതിരിക്കാമോ.,

എടാ മനു, ഒരു കണക്കിന് എന്തായാലും നീ അബദ്ധത്തിൽ പറഞ്ഞത് നിനക്ക് ഗുണമായി വരാനെ ചാൻസുള്ളൂ,

നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ വീണ നിന്നെ എന്തായാലും ഇത്രനാളും ആ രേഷ്മയുടെ കാര്യം ഓർത്തു വിശ്വസിച്ചിരിക്കാൻ സാധ്യത ഇല്ല, പക്ഷെ ഇപ്പൊ എന്തായാലും ആ പ്രെശ്നം ഒരു പരിഹാരം കണ്ടുകാണണം.!"

ആൽബി എന്നെ നോക്കി തുടർന്നു.

"പക്ഷെ നീ അവളെ തല്ലണ്ടായിരുന്നു, പിന്നെ അവളുടെ തന്തയ്ക്കു പറഞ്ഞതും മോശമായി പോയി.!"

ആൽബി എന്നെ നോക്കി

" ആ ഈ ഇൻസ്‌പെക്ടർ മൈരൻ എന്തൊക്കെയാടെ ഈ പറയണേ,

എന്റെ ചെക്കന്റെ മുഖത്ത് അവള് കനാല് വെട്ടിയത് നീ കണ്ടില്ലെടാ.!"

വിപി പെട്ടെന്ന് എന്റെ മുഖത്ത് മുറിവേറ്റ ഭാഗത്തു ഉമ്മവെയ്ക്കാനായി ഭാവിച്ചു,

ഞാൻ അവനെ തടഞ്ഞില്ലായിരുന്നേൽ ഇന്നെന്നെ ഉമ്മകൊണ്ടു കൊന്നേനെ എന്നെനിയ്ക്കു തോന്നി

"പിന്നെ ഇവൻ നുണയൊന്നും പറഞ്ഞില്ലാലോ, ആ പരട്ട കിളവന്റെ തലയിൽ ഒരു രോമം കൂടിയില്ല,

സത്യം പറയണത് ഇത്ര തെറ്റാവണതെങ്ങനെ ആട,.?"

വിപിയുടെ ആ ന്യായം എനിയ്ക്കും ശെരിയായിട്ട് തോന്നി,

കള്ളിന്റെ ആണോ എന്നറിയില്ല

💬 Comments

View all comments