Chapter Title : മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]
രാത്രി കവക്കൂടം അടിച്ചുപൊളിച്ചു കാലമാടൻ,
രണ്ടു ദിവസമാ മര്യാദയ്ക്ക് നടക്കാനിടുത്തെ,
പക്ഷെ എനിയ്ക്കു ഇപ്പൊ അങ്ങേരെ കാണാണ്ട് ഒരു ദിവസം ഇരിക്കാൻ മേലാ,
അങ്ങേർക്കും അങ്ങനെതന്നെ.!"
റോഷ്‌നി എന്തോ ഓർത്തു വെറുതെ ചിരിച്ചു
" എന്താടി പെണ്ണെ വട്ടിയെപോലെ ഇളിക്കുന്നേ,?"
വീണ രോഷ്‌നിയുടെ പൊട്ടൻ ചിരികണ്ടു ചോദിച്ചു
" അല്ലടി, ആ മനുവിനെ പോലൊരുത്തൻ നിന്റെ മേലെ കയറിയാൽ, ഞാൻ രണ്ടു ദിവസമാണ് എടുത്തേൽ നീ മിനിമം ഒരാഴ്ചയെങ്കിലും എടുക്കും..! അതോർത്തു ചിരിച്ചതാ.!"
റോഷ്‌നി പിന്നെയും ആ പൊട്ടൻ ചിരി തുടർന്നു
"ഏഹ്... വായെടുത്താൽ വൃത്തികേടെ പറയുള്ളു,..!"
വീണയും ആ ചിരിയിൽ പങ്കു ചേർന്നു
-------------------------------------
ആ പാട്ടിന്റെ ഈണവും നുണയുന്ന ലഹരിയുടെ സുഖവും എന്റെ തലയ്ക്കു പിടിച്ചു തുടങ്ങിയിരുന്നു,
പെട്ടെന്ന് പുറത്തു ഒരു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു,
വിപി ചാടിപ്പിടഞ്ഞെണീറ്റു പുറത്തേയ്ക്കു പോയി,
"ആ ഈ തെണ്ടി ഇവിടെ കള്ളും മോന്തി ഇരിപ്പുണ്ടോ.?"
കയറിവന്നയുടനെ ആൽബി എന്നെ തെറി പറഞ്ഞു.!
ഞാൻ തല പിന്നിലേയ്ക്ക് ഒടിച്ചു അവനെ നോക്കി,
കാക്കി പാന്റും ഒരു വെളുത്ത ഷർട്ടുമിട്ടു ആൽബി,
" വന്നു ഇരിയട ഇൻസ്‌പെക്ടർ മൈരേ.!"
ഞാൻ കയ്യിലിരുന്ന ഗ്ലാസിലെ ബാക്കി മദ്യവും കുടിച്ചിറക്കി.!
വന്നപാടെ ആ ഷർട്ടൂരി അവിടെ കസേരയിൽ ഇട്ടു, എന്റെ അപ്പുറത്തായി ആൽബി ഇരുന്നു.!
അവനു ഒരു ഗ്ലാസ്സിലേയ്ക്ക് മദ്യം ഒഴിച്ചുകൊടുത്തു ഞാൻ അവനു നീട്ടി
" ഇപ്പൊ വേണ്ടടാ ഓൺ-ഡ്യൂട്ടി ആണ്, പൊക്കിയാൽ പണിവരെ പോകും..!"
ആൽബിയത് നിരസിച്ച അതെ സ്പീഡിൽ എന്റെ കയ്യിൽനിന്ന് ആ ഗ്ലാസ് മേടിച്ചു വിപി ഒറ്റവലിയ്ക്കതു കുടിച്ചു
"നീ എന്താ ഉണ്ടായതെന്ന് കാര്യം പറയടാ.."
ആൽബിയും വിപിയും എന്റെ അപ്പുറവും ഇപ്പുറവും ഇരുന്നുകൊണ്ട് ചോദിച്ചു
ഞാൻ മെല്ലെ കൈരണ്ടും പിന്നിലേയ്ക്ക് കുത്തിയിരുന്നു,
പിന്നെ ആ ലഹരിയുടെ സുഖത്തിൽ കല്യാണം തൊട്ടുള്ള എല്ലാ കാര്യവും വള്ളിയും പുള്ളിയും വിടാതെ പറഞ്ഞു....
എല്ലാം പറഞ്ഞുകഴിഞ്ഞു ഞാൻ രണ്ടുപേരെയും മാറിമാറി നോക്കി.,
ഇഞ്ചികടിച്ച കുരങ്ങന്റെ ഭാവത്തോടെ എന്നെ ആൽബി നോക്കി,
പക്ഷെ ഇതൊക്കെ എന്ത് എന്ന ഭാവം ആയിരുന്നു
💬 Comments
View all comments