Chapter Title : മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]
എനിയ്കിട്ടു ഇങ്ങനെ ഒരു പണി തരണ്ടായിരുന്നു,
ഞാൻ മുത്തപ്പനോട് ലേലം വിളിച്ചതിന്റെ വിഷമവും, അവള് പോയതിന്റെ ബന്ധപ്പാടും കാരണം പൊറുതിമുട്ടി
മനസ്സ് ആകെ കലുഷിതമായി.!
വണ്ടി വിനുവിന്റെ വീട്ടിലേയ്ക്കു പാഞ്ഞു
-------------------------------
"എങ്ങോട്ടാ ചേച്ചി പോവണ്ടേ,?!"
ഓട്ടോ കാരൻ റിയർവ്യൂ മിററിലൂടെ വീണയെ നോക്കി,.
വീണ അപ്പോഴും ആലോചനയിൽ ആയിരുന്നു,
"ഒരു മിനിറ്റ് ചേട്ടാ ഇപ്പോൾ പറയാം..!"
അവൾ തന്റെ ബാഗിൽ നിന്ന് ഫോണെടുത്തു, ആരെയോ വിളിച്ചു
" ആ എടി റോഷ്നി ഇത് വീണയാ,
നീയിപ്പോ വീട്ടിലുണ്ടോ, ഐ വാണ്ട് ടു സീ യു നൗ..!" വീണ അറിയാതെ വിതുമ്പി തുടങ്ങിയിരുന്നു..
അവൾ ഉടനെ ഫോൺ കട്ട് ചെയ്തു
" ചേട്ടാ ലീല സിറ്റിയിലേയ്ക്ക് പൊയ്ക്കോ, 11ആം നമ്പർ ജാസ്മിൻ വില്ല..!" അവൾ പറഞ്ഞു നിർത്തി
ഓട്ടോ ലീല സിറ്റിയിലേക്ക് പാഞ്ഞു. കഷ്ടിച്ച് പത്തു മിനിറ്റോളം മാത്രമുള്ള ദൂരം
------------------
വിപിയുടെ വീടിന്റെ മുന്നിലെത്തി ഞാൻ നീട്ടി ഹോർണടിച്ചു,
ഒരു കുടയും പൊക്കിപ്പിടിച്ചോണ്ടു അവൻ വന്നു ഗേറ്റ് തുറന്നു,
ഞാൻ വണ്ടി ഓടിച്ചു അവന്റെ വീട്ടിലേയ്ക്കു കയറ്റി, വണ്ടി ഓഫാക്കി ഇറങ്ങി,
"ഇതെന്താടാ മൊത്തം നനഞ്ഞിരിക്കുന്നേ.?
വീട്ടില് കുളിക്കാൻ സ്ഥലമില്ലാത്തോണ്ടാണോ നീ മഴയത്തു ഇറങ്ങി നടന്നേ.?"
അവൻ എന്നെ നോക്കി പുച്ഛിച്ചു.
" എടാ സാധനം വല്ലതും ഇരുപ്പുണ്ടോ.?" എൻറെ ആദ്യ ചോദ്യം ഇതായിരുന്നു
എന്തോ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ എന്നെ ഒന്ന് നോക്കിയതിനു ശേഷം അവന്റെ മുഖത്ത് ഒരു സന്തോഷത്തിന്റെ ചിരി വിടർന്നു
"ഇരിക്കാണ്ടിരിക്കോ.,
ഇന്നലെ അച്ഛനും അമ്മയും നാട്ടിൽ പോയപ്പോ തന്നെ ഒരു
💬 Comments
View all comments