Chapter Title : മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]
മനുവിനെ ആണ് ഇനി കാണാൻ പോകുന്നത്,
ചതിയ്ക്കു പകരം ചതി മാത്രം.!"
ഞാൻ ഉറച്ച ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു
" അപ്പൊ എന്ന ഈ തീരുമാനം നമുക്ക് ഒരു ചീയേർസിൽ ഉറപ്പിക്കാം.!"
ആൽബി മാറ്റിവെച്ച ഗ്ളാസ് പിന്നെയും എടുത്തു, ആൽബിയ്ക്ക് ഒരു ഗ്ലാസ് സോഡയും ഒഴിച്ച് വിപി നീട്ടി,
ഞങ്ങൾ മൂന്നുപേരും ഗ്ളാസ് മേടിച്ചു ഉയർത്തി
"ചിയേർസ്..!"
--------------
വീണ അപ്പോഴും റോഷ്‌നി പറഞ്ഞതിനെ മൊത്തം ഗ്രഹിക്കുകയായിരുന്നു,
" റോഷ്‌നി നീ പറഞ്ഞതിലും കാര്യം ഉണ്ടല്ലേ,
എന്റെ പെരുമാറ്റം കൊണ്ടാവും അല്ലെ മനു ആ അകൽച്ച കാണിച്ചത്.?"
" പിന്നല്ലാതെ പെണ്ണെ, നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ മനു ഒരു പാവമാണ്,
നീ ധൈര്യമായി അവനെ സ്നേഹിക്കു പെണ്ണെ,
ഇനിയെങ്കിലും ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാൻ നോക്ക്,
ഒട്ടും വൈകിയിട്ടില്ല അതിനു,
അവൻ നിന്നെ സ്നേഹം കൊണ്ട് മൂടും., ഒപ്പം വേറെ പലതും.!"
റോഷ്‌നി അർഥംവെച്ചുകൊണ്ട് വീണയെ ഒന്ന് തള്ളി,
"ഒന്ന് പോയെടി,
എന്തായാലും മഴ മാറി,
ഞാൻ വീട്ടിലേയ്ക്കു പോവാണ്, എന്നെ കാണാതെ ചിലപ്പോൾ മനു വിഷമിക്കുണ്ടാവും.!"
വീണ പെട്ടെന്ന് പുറത്തേയ്ക്കു നോക്കികൊണ്ട് പറഞ്ഞു.!
"ഓഹ് പെണ്ണിന് ഇപ്പൊ തന്നെ കണവനെ കാണാണ്ട് ഇരിയ്ക്കപൊറുതി ഇല്ലാതായല്ലോ,
വൺ മിനിറ്റ് ഞാനൊന്നു ഡ്രസ്സ് മാറട്ടെ ഞാൻ കൊണ്ടുവന്നാക്കം നിന്നെ.!"
റോഷ്‌നി ഇരുന്നിടത്തു നിന്ന് എണീറ്റു..!
അവളുടെ ആ കളിയാക്കലിന് ഒരു കള്ള ചിരിയിൽ മറുപടി ഒതുക്കി വീണയും തന്റെ ഡ്രസ്സ് മാറി,.
അവർ രണ്ടുപേരും ഒരുമിച്ചു ഇറങ്ങി
വണ്ടി വീടിനു പുറത്തു കുറച്ചുമാറ്റി റോഷ്‌നി നിർത്തി,
" എന്താ നീ വരുന്നില്ലേ.?" വണ്ടിയിൽ നിന്ന് ഇറങ്ങിക്കൊണ്ടു വീണ ചോദിച്ചു,
"ഇന്നിനി വേണ്ട, നീ എന്റെ കൂടെയാണ് വന്നത് എന്ന് അറിഞ്ഞാൽ വെറുതെ അവിടെ ഉളളവർ കൂടി വിഷമിക്കും.!"
റോഷ്‌നി പറഞ്ഞത് ശെരിയാണെന്നു വീണയ്ക്കും തോന്നി,
അവളോട് യാത്ര പറഞ്ഞു വീണ വീടിനടുത്തേയ്ക്കു നടന്നു,
ഗേറ്റ് തുറന്നു അകത്തേയ്ക്കു കയറിയപ്പോൾ അകത്തു കാർ കാണുന്നില്ല,
അപ്പോൾ മനു എത്തിയിട്ടില്ല, ചിലപ്പോൾ തന്നെ അന്വേഷിച്ചു നടക്കുക ആവും പാവം,
വീണ
💬 Comments
View all comments